ദേശീയതലത്തില്‍ മലയാളികളുടെ അഭിമാനമുയര്‍ത്തിക്കൊണ്ട് മികച്ച പുസ്തകനിര്‍മ്മിതിക്ക് നല്‍കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് (എഫ്.ഐ.പി) പുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സ് ഏറ്റുവാങ്ങി. ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ചടങ്ങില്‍ ഡി സി ബുക്‌സ് ഡല്‍ഹി പ്രതിനിധി ജിജോ ജോണാണ് കേന്ദ്ര ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് മന്ത്രി ഡോ മഹേന്ദ്ര നാഥ് പാണ്ഡിയില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്.
പുസ്തകങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി പ്രസാധക സംഘടന ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളാണിവ. അച്ചടിമികവിനുള്ള 7 അവാര്‍ഡുകളാണ് ഡി സി ബുക്‌സിന് ലഭിച്ചത്. ജനറല്‍ ബുക്‌സ്(പേപ്പര്‍ബാക്ക്), ജാക്കറ്റ്‌സ്, ഇംഗ്ലീഷ് മലയാളം മാസിക എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും, ശാസ്ത്രസാങ്കേതികവൈദ്യശാസ്ത്രം എന്നീ വിഭാഗങ്ങളില്‍ രണ്ടാംസ്ഥാനവും, സ്‌കൂള്‍ ടെക്സ്റ്റ് ബുക്‌സ് വിഭാഗത്തില്‍ മെറിറ്റ് സര്‍ട്ടിഫിക്കേറ്റുമാണ് ഡി സി ബുക്‌സിന് ലഭിച്ചത്. എല്ലാ വിഭാഗങ്ങളിലുമുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
വിശ്വവിഖ്യാത തെറി(ജനറല്‍ ബുക്‌സ്(പേപ്പര്‍ബാക്ക്), വിശുദ്ധരും കഥകളും (ജാക്കറ്റസ്)Travel & Flavors (ഇംഗ്ലീഷ് മാസിക) എമര്‍ജിങ് കേരള(മലയാളം മാസിക) മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ (ജനറല്‍ ബുക്‌സ്- ഹാര്‍ഡ് ബൗണ്ട്) ഒറ്റമൂലികളും നാട്ടുവൈദ്യവും (ശാസ്ത്ര-സാങ്കേതിക-വൈദ്യശാസ്ത്രം), പാഠപുസ്തക ഇനത്തില്‍ ശ്രേഷ്ഠപാഠാവലി-4 എന്നിവയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
The post ഡി സി ബുക്‌സ് എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി appeared first on DC Books.