ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരത്തിന് മലയാളത്തിന്റെ വാനമ്പാടി ഗായിക കെഎസ് ചിത്ര അര്‍ഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ജനിവരി 14 ന് സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ ചിത്രയ്ക്ക് പുരസ്കാരം സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗന്, ദേവസ്വം കമ്മീഷണര്‍ രമാരാജ പ്രേമ പ്രസാദ്, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍ ഐഎഎസ് എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.