Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

നവമലയാളി സാംസ്‌കാരിക പുരസ്‌കാരം ആനന്ദിന്

$
0
0

നവമലയാളി സാംസ്‌കാരിക പുരസ്‌കാരം- 2018 ആനന്ദിന്. സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനമാനിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

യുക്തിയും മാനവികതയും നിറഞ്ഞ മനുഷ്യ സങ്കല്പവും ലോകസങ്കല്പവും ആനന്ദ് ഇല്ലായിരുന്നെങ്കില്‍ നമ്മളില്‍ ഇത്രയെങ്കിലും നിലനില്‍ക്കില്ലായിരുന്നു. ആ തിരിച്ചറിവാണ് രണ്ടാമത് നവമലയാളി പുരസ്‌കാരം നല്‍കുന്നതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.

2018 ജനുവരി 26നു കുന്നംകുളം ടൗണ്‍ഹാളില്‍ നടക്കുന്ന നവമലയാളി ഏകദിന സാഹിത്യോല്‍സവത്തില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും.

കേരളത്തിനും മലയാളത്തിനും പ്രസക്തമായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെ ആദരിക്കാന്‍ വിഭാവനം ചെയ്ത ഈ പുരസ്‌കാരം 2017ലാണ് നവമലയാളി തുടങ്ങിവെച്ചത്. ആദ്യ പുരസ്‌കാരം കെ.ജി.എസിനായിരുന്നു.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>