Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 923

മദര്‍ തെരേസ പുരസ്‌കാരം പ്രിയങ്ക ചോപ്രയ്ക്ക്

$
0
0

ഈ വര്‍ഷത്തെ മദര്‍ തെരേസ പുരസ്‌കാരം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക്. സാമൂഹിക സേവന രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പ്രിയങ്കയ്ക്ക് വേണ്ടി അമ്മ മധുചോപ്ര പുരസ്‌കാരം ഏറ്റുവാങ്ങി.

യൂണിസെഫ് ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ പ്രിയങ്ക സിറിയയിലെ അഭയാര്‍ത്ഥി ക്യാംപുകള്‍ സന്ദര്‍ശിക്കുന്നതുള്‍പ്പെടെ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അടുത്തിടെ ഏര്‍പ്പെട്ടിരുന്നു.

‘അമ്മയെന്ന നിലയില്‍ അവള്‍ക്ക് വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങുന്നതില്‍ അഭിമാനിക്കുന്നു. അശരണരേയും അഭയാര്‍ത്ഥികളേയും പിന്തുണയ്ക്കാനുള്ള അവളുടെ പരിശ്രമങ്ങള്‍ തിരിച്ചറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്,’ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മധുചോപ്ര പറഞ്ഞു.

കിരണ്‍ ബേദി, അണ്ണാഹസാരെ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, മലാല യൂസഫ്‌സായി, സുസ്മിത സെന്‍, തുടങ്ങിയവര്‍ക്കാണ് ഇതിന് മുന്‍പ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.


Viewing all articles
Browse latest Browse all 923

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>