Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 923

യു.എ ബീരാന്‍ സ്മാരക സാഹിത്യ പുരസ്‌കാരം ദീപാ നിശാന്തിന്

$
0
0

ഫിനിക്‌സ് ഫൗണ്ടേഷന്റെ രണ്ടാമത് യു.എ ബീരാന്‍ സ്മാരക ജീവകാരുണ്യ പുരസ്‌കാരം ഇ.ടി മുഹമ്മദ് ബഷീര്‍ എം പിക്കും, സാഹിത്യ പുരസ്‌കാരം ദീപാ നിശാന്തിനും നവംബര്‍ 28 ന് സമ്മാനിക്കും. മലപ്പുറം റോസ് ലോഞ്ചില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ എം പി അബ്ദുസമദ് സമദാനി, സി. രാധാകൃഷ്ണന്‍, പി.സുരേന്ദ്രന്‍, പി ഉബൈദുള്ള, സി.പി സെയ്തലവി എന്നിവര്‍ പങ്കെടുക്കും.

അസഹിഷ്ണുതയുടെ രാഷ്ര്ടീയം പ്രഭാഷണവും ചടങ്ങിനോടനുബന്ധിച്ചുണ്ടാവും. തിരുവനന്തപുരം സി.എച്ച് സെന്റര്‍ അടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനം പരിഗണിച്ചാണ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. സാംസ്‌കാരികസാഹിത്യ രംഗത്തെ ഇടപെടലുകള്‍ പരിഗണിച്ചാണ് തൃശൂര്‍ കേരളവര്‍മ്മ കോളജ് അധ്യാപികയായ ദീപാ നിശാന്തിന് അവാര്‍ഡ്.

 

 


Viewing all articles
Browse latest Browse all 923

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>