Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ശാസ്ത്രസാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

$
0
0

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കഴിഞ്ഞ വര്‍ഷത്തെ ശാസ്ത്രസാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളസാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയ വത്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവര്‍ക്കാണ് പുരസ്‌കാരം.

ജനപ്രിയ ശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര ഗ്രന്ഥ വിവര്‍ത്തനം (മലയാളം) എന്നീ വിഭാഗങ്ങളില്‍ യഥാക്രമം മീനാക്ഷി സി.എസ്.(ഭൗമചാപം), പി.എം. സിദ്ധാര്‍ത്ഥന്‍( ബഹിരാകാശ പര്യവേഷണം ശാസ്ത്രവും, സാങ്കേതികവിദ്യയും), രവി ചന്ദ്രന്‍ സി (The Tell-Tale Brain – മസ്തിഷ്‌കം കഥപറയുന്നു)എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി.

50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ശാസ്ത്ര പത്ര പ്രവര്‍ത്തന വിഭാഗത്തില്‍ അജയ് ദേവ്, റെജി ജോസഫ് എന്നിവര്‍ക്ക് സംയുക്തമായി അവാര്‍ഡ് നല്‍കും.

പ്രൊഫ. എസ്.ശിവദാസ് അധ്യക്ഷനായ നിര്‍ണയസമിതിയാണ് അവാര്‍ഡിനര്‍ഹരായവരെ തിരഞ്ഞെടുത്തത്.

 


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>