Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

എം.പി.പോള്‍ സാഹിത്യപുരസ്‌കാരത്തിനു കൃതികള്‍ ക്ഷണിച്ചു

$
0
0

എം.പി.പോള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ഷംതോറും നല്‍കിവരുന്ന സാഹിത്യപുരസ്‌കാരം ഗവേഷണ പുരസ്‌കാരം എന്നിവയ്ക്ക് കൃതികളും പ്രബന്ധങ്ങളും ക്ഷണിച്ചു. ഇത്തവണ സാഹിത്യപുരസ്‌കാരം ചെറുകഥയ്ക്കാണ്.

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ (2008 മുതല്‍) പ്രസിദ്ധീകരിച്ച ചെറുകഥാഗ്രന്ഥങ്ങളുടെ മൂന്നു കോപ്പികളാണ് പുരസ്‌കാരത്തിനായി അയക്കേണ്ടത്. 25,000/- രൂപയും പ്രശംസാപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

മലയാളം, ചരിത്രം എന്നീ വിഷയങ്ങളില്‍ എം.എ. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ പരീക്ഷയുടെ ഭാഗമായി സമര്‍പ്പിച്ചച പ്രബന്ധങ്ങള്‍ (ഡിസര്‍ട്ടേഷന്‍)ക്കാണ് ഗവേഷണ പുരസ്‌കാരം നല്‍കുന്നത്. 15,000/- രൂപയും പ്രശംസാപത്രവും ഫലകവുമാണ് അവാര്‍ഡ് 2015, 16, 17 വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച പ്രബന്ധങ്ങങള്‍ അയയ്ക്കാം. ഒരു കോപ്പി മതി. നവംബര്‍ 30നകം അപേക്ഷിക്കണം. ഫോണ്‍: 9447339013.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>