Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 923

ജോര്‍ജ് സോണ്‍ടേഴ്സിന് മാന്‍ ബുക്കര്‍ പുരസ്കാരം

$
0
0

ഈവര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സോന്‍ടേഴ്സിന്റെ ‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’ എന്ന നോവലിന്. 11 വയസ്സുള്ളപ്പോള്‍ മരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് അബ്രഹാം ലിങ്കന്റെ മകന്റെ ജീവിതമാണ് വിഷയം. വാസ്തവത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് നോവലിലെ പ്രതിപാദ്യമെന്ന് വിധി കര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

വരുകാല ജീവിതത്തെ മാറ്റിയെഴുതാന്‍ പ്രാപ്തമായ മഹത്തായ അംഗീകാരമാണ് ഇതെന്ന് 58 കാരനായ സോണ്‍ടേഴ്സ് പറഞ്ഞു. ബ്രിട്ടണിലെ സുപ്രസിദ്ധമായ മാന്‍ ബുക്കര്‍ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ അമേരിക്കക്കാരനാണ് സോണ്‍ടേഴ്സ്. മൂന്ന് ബ്രിട്ടീഷുകാരും മൂന്ന് അമേരിക്കന്‍ എഴുത്തുകാരുമാണ് ഇത്തവണത്തെ മാന്‍ ബുക്കര്‍ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നത്.

അപരിചിതമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അമേരിക്കയില്‍ തനത് സംസ്കാരം സംരക്ഷിക്കുന്നതിനേക്കുറിച്ച്‌ നമ്മള്‍ ഏറെ കേള്‍ക്കുന്നു- അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നയങ്ങളെ പുരസ്കാരം സ്വീകരിച്ചു നടത്തിയ പ്രഭാഷണത്തില്‍ പേരുപറയാതെ സോണ്‍ടേഴ്സ് വിമര്‍ശിച്ചു.


Viewing all articles
Browse latest Browse all 923

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>