Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

മാതൃഭൂമി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം.കെ. സാനുവിന്

$
0
0

ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത നിരൂപകനും ജീവചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ. എം.കെ. സാനു അര്‍ഹനായി. മലയാള സാഹിതിക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി. ദേവന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

വിഷ്ണു നാരായണന്‍ നമ്പൂതിരി അധ്യക്ഷനും ഡോ. എം. ലീലാവതി, സി. രാധകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിന് പ്രൊഫ. എം.കെ. സാനുവിനെ തിരഞ്ഞെടുത്തത്.

ആഴത്തിലുളള മനനവും തിളങ്ങുന്ന മൗലികതയും മേളിക്കുന്ന രചനാലോകമാണ് പ്രൊഫ. എം.കെ. സാനുവിന്റേതെന്നും നിരൂപണത്തിലും ജീവചരിത്രരചനയിലും ഒരേപോലെ അദ്ദേഹം അഗ്രഗാമിയായെന്നും പുരസ്‌കാരസമിതി വിലയിരുത്തി.

പാശ്ചാത്യപൗരസ്ത്യമീമാംസകളിലെ അവഗാഹത്തെ മൗലികമായ സ്വതന്ത്രബുദ്ധികൊണ്ട് വിളക്കിയെടുത്താണ് സാനു രചനകള്‍ നിര്‍വഹിച്ചത്. ഇത് അദ്ദേഹത്തിന്റെ നിരൂപണങ്ങള്‍ക്ക് അനന്യമായ മിഴിവുനല്‍കി. കേവലം ജീവിതരേഖാരചനയ്ക്കപ്പുറത്തേക്ക് മലയാള ജീവചരിത്രരചനാശാഖയെ ഉയര്‍ത്തിയത് പ്രൊഫ. എം.കെ. സാനു വാണ്. എഴുതപ്പെടുന്ന ജീവിതത്തിന്റെ ഉള്ളറകളിലേക്ക് പ്രവേശിച്ച് വ്യക്തിയുടെ വികാരവിചാരങ്ങളെ സ്വാംശീകരിച്ച് പുനര്‍നിര്‍മിക്കുകയാണ് ഓരോ ജീവചരിത്രരചനയിലും സാനു ചെയ്യുന്നത്. സ്വന്തം വ്യക്തിസത്തയുടെ ഓജസ്സുകൂടി രചനയില്‍ അദ്ദേഹം സമന്വയിപ്പിക്കുന്നു. സന്യാസിയേയും കവിയേയും നോവലിസ്റ്റിനേയും സാമൂഹിക പരിഷ്‌കര്‍ത്താവിനേയും അവരവരുടെ ആന്തരികലോകത്തിന്റെ കൂടി അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതുകൊണ്ട് പ്രൊഫ. എം.കെ. സാനുവിന്റെ ജീവചരിത്ര രചനകള്‍ മൗലികസ്പര്‍ശമുളളവയാകുന്നുവെന്നും- പുരസ്‌കാര സമിതി നിരീക്ഷിച്ചു.

 


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>