Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 923

കെ. സച്ചിദാനന്ദന് കമലാ സുരയ്യ പുരസ്‌കാരം

$
0
0

sachi-2

ഈ വര്‍ഷത്തെ കമലാ സുരയ്യ പുരസ്‌കാരം എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ സച്ചിദാനന്ദന്. സാഹിത്യ, സാംസ്‌കാരികമേഖലയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

മാധ്യമരംഗത്ത് ടി.ജെ.എസ്. ജോര്‍ജ്, സേവന സംഘാടന മേഖലയില്‍ പ്രൊഫ. കെ.എ. സിദ്ധീഖ് ഹസ്സന്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. എഴുത്തുകാരായ ശാന്താ തുളസീധരന്‍ (കഥ, കവിത, നോവല്‍), ടി.പി. മുഹമ്മദ് ഷമീം (വൈജ്ഞാനികസാഹിത്യം) എന്നിവര്‍ക്ക് കമലാ സുരയ്യ പ്രതിഭാ പുരസ്‌കാരവും നല്‍കും.

കമലാ സുരയ്യ ഫൗണ്ടേഷനും ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്ററും (എഫ്.സി.സി.) ചേര്‍ന്ന് നല്‍കുന്നതാണ് കമലാ സുരയ്യ പുരസ്‌കാരങ്ങള്‍. 20,001 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം. പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനായുള്ള സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ജൂലായ് 20ന് ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ടി.എന്‍.ജി. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.


Viewing all articles
Browse latest Browse all 923

Trending Articles