Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ബാല്യകാല സഖി പുരസ്‌കാരം യു കെ കുമാരന്

$
0
0

UK-KUMARANമലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിശിഷ്ടസംഭവനകൾ അർപ്പിച്ചവർക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയുടെ പേരിൽ അദ്ദേഹത്തിന്റെ ജന്മനാട് നൽകുന്ന പരമോന്നത ബഹുമതിയായ ” ബാല്യകാലസഖി പുരസ്‌കാരം മലയാളത്തിന്റെ ചെറുകഥാകൃത്തും പത്രപ്രവർത്തകനും നോവലിസ്റ്റുമായ യുകെ കുമാരന്.

കാലിക്കറ്റ് സർവ്വകലാശാല ബഷീർ ചെയർ മേധാവി ഡോ. എംഎം ബഷീർ ചെയർമാനും ഭാരത് വിഷൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ , പ്രൊ.എംഎം റഹ്‌മാൻ,എം സരിതവർമ്മ എന്നിവർ അടങ്ങുന്ന കമ്മറ്റിയാണ് യുകെ കുമാരനെ തിരഞ്ഞെടുത്തത്.

10001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ബഷീറിന്റെ 23 -ാം ചരമവാർഷിക ദിനമായ ജൂലൈ 5 ന് ജന്മനാടായ തലയോലപ്പറമ്പിൽ വച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരദാനം നടക്കും.


Viewing all articles
Browse latest Browse all 915

Trending Articles