ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളില്‍ രണ്ട് മലയാളി എഴുത്തുകാരും. യുവസാഹിത്യ പുരസ്‌കാരം അശ്വതി ശശികുമാറിന്റെ ‘ജോസഫിന്റെ മണം’ എന്ന ചെറുകഥാ സമാഹാരം നേടി. ബാലസാഹിത്യ രംഗത്തെ പുരസ്‌കാരം എസ്.ആര്‍ ലാലിന് ‘കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം’ എന്ന നോവിലിന് ലഭിച്ചു.
ഒറ്റയിരുപ്പിന് വായിച്ചു തീരുന്ന യാത്രാപുസ്തകമാണ് കുഞ്ഞുണ്ണിയുടെ യാത്രപുസ്തകം. കുഞ്ഞുണ്ണി എന്ന കൗമാരക്കാരന്റെ സാഹസിക യാത്ര. മാര്‍ത്താണ്ഡനും വൈശാഖനും മന്ത്രവാദിയായ മനമ്പാടിയും ആഫ്രിക്കന്‍ ബാലന്‍ രാമങ്കോലെയും കുറുപ്പുമെല്ലാം കുഞ്ഞുണ്ണിയുടെ യാത്രയുടെ കാരണങ്ങളും കണ്ടെത്തലുകളുമാണ്. ആ യാത്രയില്‍ ജനപ്രിയ സഞ്ചാരസാഹിത്യകാരനായ എസ് കെ പൊറ്റക്കാടിനെ കണ്ടുമുട്ടുന്നതും ആ കാലഘട്ടത്തിലെ സംഭവവികാസങ്ങളുടെ വിവരണങ്ങളും നോവലില്‍ യാഥാര്‍ത്ഥ്യത്തിന്റെ ഛായ പകര്‍ത്തുന്നു. 2015ല്‍ ഡി സി ബുക്സ് മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച കുഞ്ഞുണ്ണിയുടെ യാത്രകളുടെ മൂന്നാമത് പതിപ്പും ഇപ്പോൾ പുറത്തിറങ്ങി.