Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ആദ്യ ഹരിയോർമ്മ പുരസ്കാരം കവി കെ സച്ചിദാനന്ദന്

$
0
0

hariഹരിയോർമ്മയുടെ പ്രഥമപുരസ്കാരം വിഖ്യാത കവിയും ചിന്തകനുമായ കെ സച്ചിദാനന്ദന്. ജൂൺ 27 ചൊവ്വാഴ്ച വെകീട്ട് 6 മണിക്ക് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകൻ സണ്ണി ജോസഫ് പുരസ്‌കാര സമർപ്പണം നിർവ്വഹിക്കും.

പ്രശസ്ത ചിത്രകാരനും ബ്ലോഗറും എഴുത്തുകാരനും വിമർശകനുമായ സി.ഹരികൃഷ്ണൻ അന്തരിച്ചിട്ട് ഒരു വർഷം തികയുകയാണ്. കഴിഞ്ഞവർഷം ജൂൺ 27 നാണ് രക്താർബുദത്തെ തുടർന്ന് ഹരികൃഷ്ണൻ അന്തരിച്ചത്. ഹരിയുടെ പ്രിയപ്പെട്ട കവിയായിരുന്നു കെ സച്ചിദാനന്ദൻ. ഹരി ജീവിതത്തിൽ ഉയർത്തിപ്പിടിച്ച മൂല്യങ്ങളും രാഷ്ട്രീയവും മുമ്പത്തേക്കാളും പ്രസക്തമാകുന്ന ഒരിന്ത്യയിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇതേ മൂല്യങ്ങളുടെ പേരിലാണ് ഹരിയുടെ പേരിലുള്ള ആദ്യ പുരസ്കാരം സച്ചിദാനന്ദന് നൽകുന്നതും.

സ്നേഹത്തിന്റെയും കലാപത്തിന്റെയും വിയോഗത്തിന്റെ ഒരാണ്ടിൽ രാജ്യാന്തര ചലച്ചിത്രമേളയിൽ ശ്രദ്ധേയമായ മൺട്രോത്തുരുത്തിന്റെ സംവിധായകൻ മനുവിനെ ആദരിക്കുന്ന ചടങ്ങും ഹരിയോർമ്മയിൽ സംഘടിപ്പിക്കുന്നുണ്ട്.

ബ്ലോഗെഴുത്തിനെ മലയാളത്തിനു പരിചയപ്പെടുത്തിയവരിൽ പ്രമുഖനാണ് ഹരികൃഷ്ണൻ. പല എഴുത്തുകാരെയും ബ്ലോഗിംഗിലേക്കു കൊണ്ടുവന്നതിൽ പ്രചോദനപരമായ പങ്കു വഹിച്ചതും ഹരികൃഷ്ണനാണ്. മലയാളത്തിലെ എണ്ണപ്പെട്ട ബ്ലോഗുകളിൽ പ്രധാനപ്പെട്ടതാണ് ഹരികൃഷ്ണൻ എഴുതിയിരുന്ന പരാജിതൻ എന്ന ബ്ലോഗ്. സോഷ്യൽമീഡിയകളിൽ ക്രിയാത്മകമായ ചർച്ചകൾക്ക് നേതൃപരമായ പങ്കു വഹിച്ചിരുന്നവരിൽ ഒരാളുമാണ്. നിരവധി കവിതകളെഴുതിയിട്ടുണ്ട്. ബ്ലോഗിലൂടെ സാഹിത്യനിരൂപണത്തിന് സാധ്യതയുണ്ടെന്നും തെളിയിച്ചു. കാവ്യവിമർശനത്തിൽ ശ്രദ്ധേയമായ ബ്ലോഗുകൾ എഴുതിയിട്ടുണ്ട് ഹരികൃഷ്ണൻ.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>