മുട്ടത്തു വർക്കി ഫൌണ്ടേഷന്റെ സാഹിത്യ അവാർഡ് ചലച്ചിത്രകാരൻ ടി വി ചന്ദ്രന് സമ്മാനിച്ചു. നടൻ മധു പുരസ്കാരം നൽകി. ചന്ദ്രന്റെ പൊന്തൻമാട എന്ന തിരക്കഥയ്ക്കാണ് അവാർഡ്.
പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ഫൌണ്ടേഷൻ ജനറൽ കൺവീനർ ശ്രീകുമാരൻ തമ്പി അധ്യക്ഷനായി. എ ജെ സ്കറിയ പ്രശസ്തി പത്രം വായിച്ചു. മുട്ടത്തു വർക്കിയുടെ രചനകളെ കുറിച്ച് ഗവേഷണം നടത്തിയ കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് സാഹിത്യ വിഭാഗം വിദ്യാർഥിനി ആൻസിബേക്ക് അന്ന മുട്ടത്ത് ഉപഹാരം നൽകി. ഡോ. ജോർജ് ഓണക്കൂർ , വി കെ ജോസഫ് , എന്നിവർ സംസാരിച്ചു. ടി വി ചന്ദ്രൻ മറുപടി പറഞ്ഞു.