Quantcast
Channel: AWARDS | DC Books
Viewing all 929 articles
Browse latest View live

പ്രയോഗ പുസ്തക പുരസ്‌കാരം ശൂരനാട് രവിക്ക്

$
0
0

sooranadu-raviകൊല്ലം പ്രയോഗ സൗഹൃദവേദി ഏര്‍പ്പെടുത്തിയ പ്രയോഗ പുസ്തക പുരസ്‌കാരം ബാലസാഹിത്യകാരന്‍ ശൂരനാട് രവിക്ക്. അദ്ദേഹത്തിന്റെ 68 ബാലകഥകള്‍ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. എഴുത്തുകാരനും കുങ്കുമം പത്രാധിപരുമായിരുന്ന എസ് രാമകൃഷ്ണന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

10001 രൂപയും പ്രശസ്തി പത്രവും ആശ്രാമം സന്തോഷ് രൂപകല്പനചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സെപ്റ്റംബര്‍ 22ന് പുരസ്‌കാരം സമ്മാനിക്കും.

The post പ്രയോഗ പുസ്തക പുരസ്‌കാരം ശൂരനാട് രവിക്ക് appeared first on DC Books.


ബെന്യാമിന് കണ്ണശ്ശ പുരസ്‌കാരം

$
0
0

benyaminനിരണം കണ്ണശ്ശ സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ കണ്ണശ്ശ പുരസ്‌കാരത്തിന് നോവലിസ്റ്റ് ബെന്യാമിന്‍ അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

കണ്ണശ്ശ ദിനാചരണത്തോടനുബന്ധിച്ച് ആഗസ്റ്റ് 30ന് കടപ്ര കണ്ണശ്ശ സ്മാരക മന്ദിരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. ആഗസ്റ്റ് 27 മുതല്‍ ആംഭിക്കുന്ന കണ്ണശ്ശ ദിനാചരണപരിപാടികളോടനുബന്ധിച്ച് വിവിധവിഷയത്തില്‍ സെമിനാര്‍, കവിതാലാപനം, പ്രഭാഷണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിന്‍. ആടുജീവിതം എന്ന നോവലിലൂടെയാണ് അദ്ദേഹത്തെ മലയാളവായനലോകം അറിഞ്ഞുതുടങ്ങിയത്. യഥാര്‍ത്ഥ നാമം ബെന്നി ഡാനിയേല്‍ എന്നാണ്. ആടുജീവിതം  എന്ന നോവലിനു് 2009ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം അറ്റ്‌ലസ്‌കൈരളി കഥാപുരസ്‌കാരം, കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

ആടുജീവിതം, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അബീശഗിന്‍, യുത്തനേസിയ, പെണ്‍മാറാട്ടം, ഇ.എം.എസും പെണ്‍കുട്ടിയും, മനുഷ്യന്‍ എന്ന സഹജീവി, കഥകള്‍ ബെന്യാമിന്‍, , മഞ്ഞവെയില്‍ മരണങ്ങള്‍ തുടങ്ങിയവയാണ് ആദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികള്‍.

The post ബെന്യാമിന് കണ്ണശ്ശ പുരസ്‌കാരം appeared first on DC Books.

സുകുമാര്‍ അഴിക്കോട് പുരസ്‌കാരം എം മുകുന്ദന്

$
0
0

m-mukundanഈവര്‍ഷത്തെ ഡോ സുകുമാര്‍ അഴീക്കോട് പുരസ്‌കാരം സാഹിത്യകാരന്‍ എം മുകുന്ദന്. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കണ്ണൂരിലെ കലാസാംസ്‌കാരിക ചാരിറ്റബിള്‍ ട്രസ്റ്റായ വേവ്‌സ് ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

സപ്തംബര്‍ 4ന് വൈകിട്ട് 5ന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പുരസ്‌കാരം സമ്മാനിക്കും. ചടങ്ങില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ മുഖ്യാഥിതിയായിരിക്കും. ആകാശവാണി കൊച്ചി സ്‌റ്റേഷന്‍ ഡയറക്ടര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍ പ്രഭാഷണം നടത്തും. കെ എം ഷാജി എം എല്‍ എ പുസ്തക പ്രകാശനം നിര്‍വഹിക്കും. വ്യത്യസ്ത മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ എം വി ശങ്കരന്‍ (ജെമിനി സര്‍ക്കസ്), സി ശേഖരന്‍ (മസ്‌കോട്ട് ഗ്രൂപ്പ്), കെ എസ് സത്താര്‍ ഹാജി (ഷെര്‍ലോണ്‍ മാട്രസ്), ഇ എം ഹാശിം (ചലച്ചിത്ര നിര്‍മ്മാതാവ്), ആല്‍ബര്‍ട്ട് അലക്‌സ് (അസി ഡയറക്ടര്‍) എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് എം മുകുന്ദന്‍ നായകനായ ‘ബോംഴൂര്‍ മയ്യഴി’ എന്ന സിനിമ പ്രദര്‍ശനവും ഖവാലി രാവും അരങ്ങേറും.

The post സുകുമാര്‍ അഴിക്കോട് പുരസ്‌കാരം എം മുകുന്ദന് appeared first on DC Books.

മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് വിനോയി തോമസിന്

$
0
0

vinoy-thomasപ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിന് അദ്ധ്യാപകനും എഴുത്തുകാരനുമായ വിനോയി തോമസ് അര്‍ഹനായി. വിനോയി തോമസ് രചിച്ച ‘കരിക്കോട്ടക്കരി‘ എന്ന കൃതിക്കാണ് അവാര്‍ഡ്. 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

ബാലസാഹിത്യ വിഭാഗത്തില്‍ രാമകൃഷ്ണന്‍ കുമാരനല്ലാൂരിന്റെ ‘ഒരു തുമ്പച്ചെടിയുടെ ആത്മകാവ്യം’ എന്നകൃതിക്കും വൈജ്ഞാനിക സാഹിത്യത്തില്‍ മധു തൃപ്പെരുന്തുറ രചിച്ച ‘ആഗോളതാപനവും പരിസ്ഥിതിയും’ അവാര്‍ഡ് നേടി.

സെപ്റ്റംബര്‍ 5ന് തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ.സെന്‍ട്രല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

The post മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് വിനോയി തോമസിന് appeared first on DC Books.

മാനവികതാ പുരസ്‌കാരം എം. സുകുമാരന്

$
0
0

sukumaranകേരള സെക്കുലര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആദ്യ മാനവികതാ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ എം. സുകുമാരന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

എഴുത്തുകാരന്‍ സക്കറിയ അദ്ധ്യക്ഷനും കെ.സി. നാരായണന്‍, പ്രദീപ് പനങ്ങാട്, കെ. അബ്ദുല്‍ ഗഫൂര്‍ എന്നവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.

സെപ്തംബര്‍ മൂന്നിന് വൈകീട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ഇതോടനുബന്ധിച്ച് ‘എം. സുകുമാരന്‍ എഴുത്തും രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ സമ്മേളനം സംഘടിപ്പിക്കും. സക്കറിയയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബി. രാജീവന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.

പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് എം.സുകുമാരന്‍ ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു ഷുഗര്‍ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തില്‍ െ്രെപമറി വിഭാഗം ടീച്ചറായും ജോലി ചെയ്തു. 1963ല്‍ തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ക്ലര്‍ക്ക് ആയി ജോലി ലഭിച്ചെങ്കിലും 1974ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍ നിന്നും ഡിസ്മിസ് ചെയ്യപ്പെട്ടു. 1982ല്‍ എഴുത്തിന് ഇടവേള നല്‍കി പത്തുവര്‍ഷങ്ങള്‍ക്കു ശേഷം 1992ല്‍ പിതൃതര്‍പ്പണവുമായി എത്തുകയായിരുന്നു അദ്ദേഹം.

അറുപതുകളില്‍ പുതിയ ഭാവുകത്വവുമായി മലയാള സാഹിത്യത്തിലെത്തിയ എം. സുകുമാരന്‍ കുറച്ചേ എഴുതിയിട്ടുള്ളുവെങ്കിലും എഴുതിയതെല്ലാം ശ്രദ്ധേയമായി. എഴുപതുകളിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയതലം പശ്ചാത്തലമാക്കി സുകുമാരന്‍ എഴുതിയ കഥകള്‍ മലയാള സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്നു.

The post മാനവികതാ പുരസ്‌കാരം എം. സുകുമാരന് appeared first on DC Books.

ഡി സി ബുക്‌സ് എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി

$
0
0
കേന്ദ്ര എച്ച്ആര്‍ഡി വകുപ്പ് മന്ത്രി ഡോ മഹേന്ദ്ര നാഥ് പാണ്ഡിയില്‍ നിന്നും ജിജോ ജോണ്‍ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നു

കേന്ദ്ര എച്ച്ആര്‍ഡി വകുപ്പ് മന്ത്രി ഡോ മഹേന്ദ്ര നാഥ് പാണ്ഡിയില്‍ നിന്നും ജിജോ ജോണ്‍ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നു

ദേശീയതലത്തില്‍ മലയാളികളുടെ അഭിമാനമുയര്‍ത്തിക്കൊണ്ട് മികച്ച പുസ്തകനിര്‍മ്മിതിക്ക് നല്‍കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് (എഫ്.ഐ.പി) പുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സ് ഏറ്റുവാങ്ങി. ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ചടങ്ങില്‍ ഡി സി ബുക്‌സ് ഡല്‍ഹി പ്രതിനിധി ജിജോ ജോണാണ് കേന്ദ്ര ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് മന്ത്രി ഡോ മഹേന്ദ്ര നാഥ് പാണ്ഡിയില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്.

പുസ്തകങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി പ്രസാധക സംഘടന ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളാണിവ. അച്ചടിമികവിനുള്ള 7 അവാര്‍ഡുകളാണ് ഡി സി ബുക്‌സിന് ലഭിച്ചത്. ജനറല്‍ ബുക്‌സ്(പേപ്പര്‍ബാക്ക്), ജാക്കറ്റ്‌സ്, ഇംഗ്ലീഷ് മലയാളം മാസിക എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും, ശാസ്ത്രസാങ്കേതികവൈദ്യശാസ്ത്രം എന്നീ വിഭാഗങ്ങളില്‍ രണ്ടാംസ്ഥാനവും, സ്‌കൂള്‍ ടെക്സ്റ്റ് ബുക്‌സ് വിഭാഗത്തില്‍ മെറിറ്റ് സര്‍ട്ടിഫിക്കേറ്റുമാണ് ഡി സി ബുക്‌സിന് ലഭിച്ചത്. എല്ലാ വിഭാഗങ്ങളിലുമുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

വിശ്വവിഖ്യാത തെറി(ജനറല്‍ ബുക്‌സ്(പേപ്പര്‍ബാക്ക്), വിശുദ്ധരും കഥകളും (ജാക്കറ്റസ്)Travel & Flavors (ഇംഗ്ലീഷ് മാസിക) എമര്‍ജിങ് കേരള(മലയാളം മാസിക) മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ (ജനറല്‍ ബുക്‌സ്- ഹാര്‍ഡ് ബൗണ്ട്) ഒറ്റമൂലികളും നാട്ടുവൈദ്യവും (ശാസ്ത്ര-സാങ്കേതിക-വൈദ്യശാസ്ത്രം), പാഠപുസ്തക ഇനത്തില്‍ ശ്രേഷ്ഠപാഠാവലി-4 എന്നിവയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

 

The post ഡി സി ബുക്‌സ് എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി appeared first on DC Books.

അടൂരിന് ജെസിസിയുടെ ബഷീര്‍ അവാര്‍ഡ്

$
0
0

adoorപ്രശസ്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ജനത കള്‍ചറല്‍ സെന്ററിന്റെ (ജെസിസി) വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡിന് അര്‍ഹനായി.

25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ 18 നു കുവൈറ്റില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

The post അടൂരിന് ജെസിസിയുടെ ബഷീര്‍ അവാര്‍ഡ് appeared first on DC Books.

എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് വീരാന്‍കുട്ടിയ്ക്ക്

$
0
0

veerankuttyഎസ്.എസ്.എഫ്. സാഹിത്യോത്സവ് പുരസ്‌കാരം കവി വീരാന്‍കുട്ടിക്ക്. 33,333 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.  സെപ്റ്റംബര്‍ 17ന് തമിഴ്‌നാട് നടക്കുന്ന ഗൂഡല്ലൂരില്‍ എസ്.എസ്.എഫ്.സാഹിത്യോത്സവ് വേദിയില്‍ പ്രമുഖ കവി ശിര്‍പി ബാലസുബ്രഹ്മണ്യം അവാര്‍ഡ് സമ്മാനിക്കും.

കല്പറ്റ നാരായണന്‍, അജയ് പി മങ്ങാട്, എസ് ശറഫുദീന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഉത്തരാധുനിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ കവിയാണ് വീരാന്‍കുട്ടി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാഠി ഭാഷകളിലേക്ക് വീരാന്‍കുട്ടിയുടെ കവിതകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ മലയാളവിഭാഗം മേധാവിയാണ്.

The post എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് വീരാന്‍കുട്ടിയ്ക്ക് appeared first on DC Books.


ഡോ.എം എസ് മേനോന്‍ സ്മാരക പുരസ്‌കാരം മനോജ് മാതിരപള്ളിക്ക്

$
0
0

manoj-mathirappalyപ്രമുഖ സംസ്‌കൃത പണ്ഡിതനും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളുമായ ഡോ.എം എസ് മേനോന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ ഡോ.എം എസ് മേനോന്‍ സ്മാരക പുരസ്‌കാരത്തിന് മനോജ് മാതിരപള്ളി അര്‍ഹനായി. അദ്ദേഹത്തിന്റെ കേരളത്തിലെ ആദിവാസികള്‍-കലയും സംസ്‌കാരവും എന്ന കൃതിയ്ക്കാണ് പുരസ്‌കാരം.

25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. എസ് കെ വസന്തന്‍, പ്രൊഫ.കെ പി ശങ്കരന്‍, ഡോ.ടി കെ നാരായണന്‍ എന്നിവര്‍ അടങ്ങുന്ന പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് വിജ്ഞാന സാഹിത്യ ശാഖയില്‍പ്പെട്ട കേരളത്തിലെ ആദിവാസികള്‍-കലയും സംസ്‌കാരവും എന്ന കൃതി തിരഞ്ഞെടുത്തത്.

സെപ്റ്റംബര്‍ 24ന് തിരുവനന്തപുരം വൈലോപ്പള്ളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പുരസ്‌കാരം സമ്മാനിക്കും. ഡോ. എം ലീലാവതി അനുസ്മരണ പ്രഭാഷണം നടത്തും.

കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2013 ലെ മികച്ച ഫോക്‌ലോര്‍ ഗ്രന്ഥത്തിനുളള അവാര്‍ഡ് മനോജ് മാതിരപ്പള്ളിയുടെ കേരളത്തിലെ ആദിവാസികള്‍-കലയും സംസ്‌കാരവും എന്ന പുസ്തകത്തിന് ലഭിച്ചിരുന്നു.

ആദിവാസിയൂരുകളിലൂടെ ദീര്‍ഘകാലം നടത്തിയ യാത്രയില്‍ കണ്ടുംകേട്ടും ആര്‍ജ്ജിച്ച അറിവുകള്‍ പങ്കുവെക്കുന്ന പുസ്തകമാണ് കേരളത്തിലെ ആദിവാസികള്‍-കലയും സംസ്‌കാരവും. താന്‍ കണ്ടു പരിചയിച്ചതും അനുഭവസമ്പത്തിലൂടെ ആര്‍ജ്ജിച്ചതുമായ ഗോത്ര ജീവിതമുദ്രകളാണ് പുസ്തകത്തില്‍ മനോജ് മാതിരപള്ളി പകര്‍ത്തിയിരിക്കുന്നത്. കേരളത്തിലെ ആദിവാസി ഗോത്രങ്ങളുടെ പാട്ടുകളും ആചാരാനുഷ്ഠാനങ്ങളും രംഗകലകളും സമഗ്രമായി പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

The post ഡോ.എം എസ് മേനോന്‍ സ്മാരക പുരസ്‌കാരം മനോജ് മാതിരപള്ളിക്ക് appeared first on DC Books.

നാഗകീര്‍ത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

$
0
0

k-b-sreedeviവടക്കന്‍കേരളത്തിലെ പ്രസിദ്ധ നാഗക്ഷേത്രമായ മുണ്ടക്കോട്ടുകുറുശ്ശി പാതിരിക്കുന്നത്തുമന നാഗകീര്‍ത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. താന്ത്രികകലാ-സാഹിത്യ-സാംസ്‌കാരികരംഗത്തെ പ്രതിഭാധനരെ സമാദരിക്കുന്നതിനാണ് പുരസ്‌കാരം.

തളിപ്പറമ്പ് പൂന്തോട്ടത്തില്ലത്ത് പി.പി. പാണ്ഡുരംഗന്‍നമ്പൂതിരി (താന്ത്രികം), പട്ടിക്കാട് മേലേടത്തുമന കൃഷ്ണന്‍നമ്പൂതിരി (വേദം), എഴുത്തുകാരി കെ.ബി. ശ്രീദേവി (സാഹിത്യം) എന്നിവര്‍ക്കാണ് ഇക്കൊല്ലത്തെ പുരസ്‌കാരം. 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരങ്ങള്‍ കന്നിയിലെ ആയില്യം നാളില്‍ (സപ്തംബര്‍ 27ന്) പാതിരിക്കുന്നത്തുമനയില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരികസമ്മേളനത്തില്‍ സമ്മാനിക്കും.

The post നാഗകീര്‍ത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു appeared first on DC Books.

വള്ളത്തോള്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

$
0
0

sreekumaran thampi
വള്ളത്തോള്‍ സാഹിത്യസമിതിയുടെ വള്ളത്തോള്‍ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. 1,11,111 രൂപയും കീര്‍ത്തിഫലകവുമാണ് പുരസ്‌കാരം. വള്ളത്തോളിന്റെ ജന്മദിനമായ ഒക്ടോബര്‍ 16ന് തിരുവനന്തപുരം തീര്‍ഥപാദമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

ആര്‍.രാമചന്ദ്രന്‍ നായര്‍, പി.നാരായണക്കുറുപ്പ്, പ്രഫ. സി.ജി.രാജഗോപാല്‍, ഡോ. എ.എം.വാസുദേവന്‍ പിള്ള, ഡോ. എ.മോഹനാക്ഷന്‍ നായര്‍, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.

മലയാളഭാഷയുടെ മാര്‍ദ്ദവവും മനോഹാരിതയും കേരളത്തനിമയുടെ സൗരഭ്യവും സംഗീതാത്മകതയുടെ മാധുര്യവും ഒത്തുചേര്‍ന്ന ശ്രീകുമാരന്‍ തമ്പിയുടെ കവിതകള്‍ മലയാളികളുടെ ഹൃദയത്തില്‍ ശാശ്വത പ്രതിഷ്ഠ കൈവരിച്ചിട്ടുണ്ടെന്നും ചലച്ചിത്രഗാനങ്ങള്‍ സരളഭാഷയുടെ സൗകുമാര്യവും ഉദാത്ത ഭാവനയുടെ ധവളദീപ്തിയും ആവാഹിക്കുന്നതായും അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.

1940 മാര്‍ച്ച് 16ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കളരിക്കല്‍ കൃഷ്ണപിളളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളില്‍ മൂന്നാമനായി ശ്രീകുമാരന്‍ തമ്പി ജനിച്ചു. പഠനകാലത്തുതന്നെ സാഹിത്യപരിഷത്ത്, കൗമുദി വാരിക, ഓള്‍ ഇന്‍ഡ്യാ റേഡിയോ എന്നിവയുടെ കാവ്യരചനാമത്സരങ്ങളില്‍ സമ്മാനം നേടിയിരുന്നു. ഇരുപതാമത്തെ വയസ്സില്‍ ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി. 1966ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂര്‍ണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി.

1966ല്‍ കാട്ടുമല്ലിക എന്ന ചിത്രത്തിന് ഗാനങ്ങള്‍ രചിച്ചാണ് ശ്രീകുമാരന്‍ തമ്പി സിനിമാലോകത്തത്തെിയത്. തുടര്‍ന്ന് മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ച അദ്ദേഹം തോപ്പില്‍ ഭാസിക്കും എസ്.എല്‍ പുരത്തിനും ശേഷം മലയാളസിനിമക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ളയാളുമാണ്. എഴുപത്തെട്ട് ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ശ്രീകുമാരന്‍ തമ്പി 1974ല്‍ ‘ചന്ദ്രകാന്തം’ എന്ന സിനിമയിലൂടെ സംവിധാനരംഗത്തത്തെി. മുപ്പത് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം 22 ചലച്ചിത്രങ്ങള്‍, 6 ടെലിവിഷന്‍ പരമ്പരകള്‍ എന്നിവ നിര്‍മ്മിച്ചു.

പുത്രലാഭം. ശീര്‍ഷകമില്ലാത്ത കവിതകള്‍, അച്ഛന്റെ ചുംബനം, അമ്മയ്ക്കൊരു താരാട്ട് എന്നീ കവിതാ സമാഹരങ്ങളും കുട്ടനാട്, ഞാനൊരു കഥ പറയാം എന്നീ നോവലുകളും രചിച്ച അദ്ദേഹത്തിന്റെ സിനിമാഗാനങ്ങള്‍ സമാഹരിച്ച ഹൃദയസരസ്സ് എന്ന പുസ്തകവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സിനിമ കണക്കും കവിതയും എന്ന ഗ്രന്ഥം മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാര്‍ഡു നേടിയിട്ടുണ്ട്. നിരവധി തവണ സിനിമാരംഗത്തെ വിവിധ മേഖലകളില്‍ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം, ആശാന്‍ പുരസ്‌ക്കാരം എന്നിവ ഇദ്ദേഹത്തിനു ലഭിച്ചു നാടക ഗാനരചന, ലളിതസംഗീതം എന്നിവയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ല്‍ ലഭിച്ചു.

കേരള സാഹിത്യ അക്കാദമി, കേരളസംഗീതനാടക അക്കാദമി എന്നിവയുടെ ജനറല്‍ കൗണ്‍സിലിലും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഒഫ് കോമേഴ്‌സിന്റെ ഭരണസമിതിയിലും ശ്രീകുമാരന്‍ തമ്പി അംഗമായിരുന്നിട്ടുണ്ട്. മലയാളചലച്ചിത്രപരിഷത്ത്, മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചീട്ടുണ്ട്. ദേശീയ ഫീച്ചര്‍ ഫിലിം ജൂറിയില്‍ മൂന്നു പ്രാവശ്യം അംഗമായിരുന്നു.

The post വള്ളത്തോള്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് appeared first on DC Books.

ഡോ ഏബ്രഹാം വര്‍ഗീസിന് യുഎസ് സര്‍ക്കാര്‍ പുരസ്‌കാരം

$
0
0

abraham1യുഎസ് സര്‍ക്കാരിന്റെ ഹ്യുമാനിറ്റീസ് പുരസ്‌കാരം പ്രശസ്ത എഴുത്തുകാരനും ഡോക്ടറുമായ ഡോ. ഏബ്രഹാം വര്‍ഗീസിന്. ഇന്ത്യയിലെ പത്മപുരസ്‌കാരത്തിനു തുല്യമായ അംഗീകാരമാണിത്.

സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂള്‍ പ്രഫസറാണ് ഡോ. ഏബ്രഹാം വര്‍ഗീസ്. ആരോഗ്യ സേവനത്തില്‍ പരമപ്രധാനം രോഗികള്‍ തന്നെയാണെന്ന് അദ്ദേഹത്തിന്റെ ജീവിതവും രചനകളും ഓര്‍മ്മിപ്പിക്കുന്നുവെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള വൈറ്റ്ഹൗസ് അറിയിപ്പില്‍ പറഞ്ഞു. യുഎസില്‍ കുടിയേറിയവര്‍ക്കായുള്ള ഗ്രേറ്റ് ഇമിഗ്രന്റ്‌സ് പുരസ്‌കാരവും ഇദ്ദേഹത്തിനുലഭിച്ചിട്ടുണ്ട്.

മധ്യതിരുവിതാംകൂറില്‍ നിന്ന് അധ്യാപകരായി ഇത്യോപ്യയിലേക്ക് കുടിയേറിയ ജോര്‍ജ് മറിയം എന്നിവരുടെ മകനാണ് ഡോ. ഏബ്രഹാം വര്‍ഗീസ്. ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ ‘കട്ടിങ് ഫോര്‍ സ്‌റ്റോണ്‍ ‘ (ദൈവത്തിന്റെ പതിനൊന്നാം കല്പന), ‘മൈ ഓണ്‍ കണ്‍ട്രി’, ‘ദ് ടെന്നിസ് പാര്‍ട്ണര്‍’ എന്നിവയാണ്n ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

മലയാളിയായ ഡോ. ഏബ്രഹാം വര്‍ഗീസ് ഉള്‍പ്പെടെ 12 പേര്‍ക്കാണ് 2015ലെ നാഷണല്‍ ഹ്യുമാനിറ്റീസ് മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 21ന് യുഎസില്‍ നടക്കുന്ന ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ബറാക്ഒബാമ പുരസ്‌കാരം സമ്മാനിക്കും.

The post ഡോ ഏബ്രഹാം വര്‍ഗീസിന് യുഎസ് സര്‍ക്കാര്‍ പുരസ്‌കാരം appeared first on DC Books.

കെ.എ. കൊടുങ്ങല്ലൂര്‍ പുരസ്‌കാരം2015- കഥകള്‍ ക്ഷണിക്കുന്നു

$
0
0

troffiപ്രശസ്ത സാഹിത്യകാരനും ചിന്തകനുമായിരുന്ന കെ.എ. കൊടുങ്ങല്ലൂരിന്റെ സ്മരണയ്ക്ക് മാധ്യമം റിക്രിയേഷന്‍ ക്ലബ്ബ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിക്കുന്നു. 2015 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ പുറത്തിറങ്ങിയ, ദിനപ്പത്രങ്ങളിലെ ഞായറാഴ്ചപ്പതിപ്പുകള്‍ ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച മലയാള ചെറുകഥയ്ക്കാണ് അവാര്‍ഡ് നല്‍കുക. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കഥാകൃത്തുക്കള്‍ക്ക് നേരിട്ടും വായനക്കാര്‍ക്കും വായനശാലകള്‍ക്കും ക്ലബ്ബുകള്‍ക്കും വായനക്കൂട്ടങ്ങള്‍ക്കും ഫെയ്‌സ്ബുക്, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്കും മറ്റു സാമൂഹിക കൂട്ടായ്മകള്‍ക്കും കഥകള്‍ നിര്‍ദേശിക്കാം. കഥയുടെ പ്രസിദ്ധീകരിച്ച കോപ്പിയും പ്രസിദ്ധീകരണം, ലക്കം, തീയതി തുടങ്ങിയ വിവരങ്ങളും കൂടെ അയയ്ക്കണം. പ്രശസ്ത എഴുത്തുകാര്‍ അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് കഥകള്‍ വിലയിരുത്തുക. കഥകള്‍ ലഭിക്കേണ്ട അവസാന തീയതി: 2016 ഒക്ടോബര്‍ 10

കഥകള്‍ അയയ്‌ക്കേണ്ട വിലാസം:

എം. കുഞ്ഞാപ്പ, കണ്‍വീനര്‍,
കെ.എ. കൊടുങ്ങല്ലൂര്‍ അവാര്‍ഡ് കമ്മിറ്റി,
മാധ്യമം റിക്രിയേഷന്‍ ക്ലബ്ബ്, സില്‍വര്‍ ഹില്‍സ്,
കോഴിക്കോട്-12 ഫോണ്‍: 9645006028

The post കെ.എ. കൊടുങ്ങല്ലൂര്‍ പുരസ്‌കാരം2015- കഥകള്‍ ക്ഷണിക്കുന്നു appeared first on DC Books.

തലയാറ്റുമല രാജന്‍ സ്മാരക പുരസ്‌കാരം ആര്‍ട്ടിസ്റ്റ് സുജാതന്

$
0
0

artist-sujathanപ്രശസ്ത നാടക പ്രവര്‍ത്തകനായിരുന്ന തലയാറ്റുമല രാജന്റെ സ്മരണയ്ക്കായി തലയാറ്റുമല സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ രാജന്‍ സ്മാരക പുരസ്‌കാരത്തിന് ആര്‍ട്ടിസ്റ്റ് സുജാതന്‍ അര്‍ഹനായി. ശില്പവും തുകയും അടങ്ങുന്നതാണ് പുരസ്‌കാരം.

അമ്പതുവര്‍ഷം നീണ്ട നാടകരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. തിരുവനന്തപുരം പിരപ്പിന്‍കോട് മുരളി ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

സെപ്റ്റംബര്‍ 30ന് വൈകിട്ട് 6ന് നടക്കുന്ന സാംസ്‌കാരിക സന്ധ്യയില്‍ ഡി കെ മുരളി എംഎല്‍എ പുരസ്‌കാരം സമര്‍പ്പിക്കും.

The post തലയാറ്റുമല രാജന്‍ സ്മാരക പുരസ്‌കാരം ആര്‍ട്ടിസ്റ്റ് സുജാതന് appeared first on DC Books.

ദൈവമരത്തിലെ ഇലയ്ക്ക് മനോരാജ് കഥാപുരസ്‌കാരം

$
0
0

rajeevഅകാലത്തില്‍ ഓര്‍മ്മയായ യുവബ്ലോഗറും കഥാകൃത്തുമായ മനോരാജിന്റെ പേരില്‍ മനോരാജ് പുരസ്‌കാരസമിതി ഏര്‍പ്പെടുത്തിയ ചെറുകഥാ പുരസ്‌കാരം രാജീവ് ശിവശങ്കര്‍ രചിച്ച  ദൈവമരത്തിലെ ഇല എന്ന സമാഹാരത്തിന്. 33,333 രൂപയാണ് പുരസ്‌കാരത്തുക.

തമോവേദം, പ്രാണസഞ്ചാരം തുടങ്ങിയ നോവലുകളിലൂടെ ശ്രദ്ധയനായ രാജീവ് ശിവശങ്കര്‍ രാജീവ് എസ് മങ്ങാരം എന്ന പേരില്‍ കഥകള്‍ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേയ്ക്ക് കടന്നത്. നോവലിന്റെ ഇടവേളകളില്‍ എഴുതിയ കഥകള്‍ പലതും ആനുകാലികകങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എഴുത്തിന്റെ മാന്ത്രികത കൊണ്ട് കഥകളുടെ ആനുകാലികവിധിയെ മറികടക്കുന്ന രാജീവ് ശിവശങ്കറിന്റെ ആദ്യ കഥാസമാഹാരമാണ്  ദൈവമരത്തിലെ ഇല. ദൈവവിചാരം, റിയാലിറ്റി ഷോ, ബത്‌ലഹേമിലെ കാഴ്ചകള്‍, കൂടാരത്തിന് കീഴില്‍, കൈലാസനാഥന്‍ തുടങ്ങി പത്തു കഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ രാജീവ് ശിവശങ്കര്‍ മലയാള മനോരമ കൊച്ചി യൂണിറ്റില്‍ ചീഫ് സബ് എഡിറ്ററാണ്.പ്രാണസഞ്ചാരത്തിലൂടെ അദ്ദേഹത്തിന് തോപ്പില്‍ രവി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

യുവ ബ്ലോഗറും കഥാകൃത്തുമായ മനോ എന്ന കെ ആര്‍ മനോരാജ് സിഐഐ ഗാര്‍ഡിയന്‍ ഇന്റര്‍നാഷണലിന്റെ കൊച്ചി യൂണിറ്റ് ജീവനക്കാരനായിരുന്നു. ‘തേജസ്’ എന്ന ബ്ലോഗിലൂടെ 2009 മുതല്‍ ഓണ്‍ലൈന്‍ രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം എഴുത്തും വായനയും ഇഷ്ടപ്പെടുന്ന, സുഹൃദ് ബന്ധങ്ങളെ ഏറെ വിലമതിക്കുന്ന, ഒരു ചെറായിക്കാരന്‍ എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ‘പുസ്തക വിചാരം’ എന്ന ബ്ലോഗില്‍ മലയാളത്തിലിറങ്ങുന്ന ഏറ്റവും പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള റിവ്യൂകള്‍ ഒട്ടും വൈകാതെ പ്രസിദ്ധീകരിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു മനോരാജ്. മലയാളം ബ്ലോഗിലെ രചനകള്‍ സമാഹരിച്ച് ബൃഹത്തായൊരു ബ്ലോഗെഴുത്ത് സുവനീര്‍ തയ്യാറാക്കിയതിനു പിന്നിലും മനോരാജായിരുന്നു.

The post ദൈവമരത്തിലെ ഇലയ്ക്ക് മനോരാജ് കഥാപുരസ്‌കാരം appeared first on DC Books.


ഒഎന്‍വിക്ക് പി ഭാസ്‌ക്കരന്‍ പുരസ്‌കാരം

$
0
0

onv-newമലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന് മരണാനന്തരബഹുമതിയായി പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പി ഭാസ്‌കരന്‍ പുരസ്‌കാരം. 50,000 രൂപയും പ്രശസതി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

സെപ്റ്റംബര്‍ 23ന് രാവിലെ 10 ന് കൊടുങ്ങല്ലൂര്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഒഎന്‍വിയുടെ പ്രിയപത്‌നി സരോജിനി പുരസ്‌കാരം ഏറ്റുവാങ്ങും.

കവിതയില്‍ കാല്‍പനികതയിലൂടെ സൗന്ദര്യ പ്രപഞ്ചം സൃഷ്ടിച്ച  ഒഎന്‍വി കുറുപ്പ് കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒഎന്‍ കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27നാണ് ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കൊല്ലം എസ്എന്‍ കോളേജില്‍ നിന്നും ബിരുദവും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് വിവിധ കോളജുകളില്‍ അധ്യാപകനായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒഎന്‍വിയുടെ ആദ്യത്തെ കവിതാ സമാഹാരം 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്. മയില്‍പ്പീലി, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്‌നിശലഭങ്ങള്‍, നീലക്കണ്ണുകള്‍, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, ഞാന്‍ അഗ്‌നി, വെറുതെ, ഉപ്പ്, അപരാഹ്നംഭൈരവന്റെ തുടി, ശാര്‍ങ്ഗകപ്പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കള്‍, തോന്ന്യാക്ഷരങ്ങള്‍,  സ്വയംവരം, ഈ പുരാതന കിന്നരം, വളപ്പൊട്ടുകള്‍,  അര്‍ദ്ധവിരാമകള്‍ദിനാന്തം, ഉജ്ജയിനി തുടങ്ങി അനേകം കൃതികള്‍ രചിച്ചിട്ടുണ്ട്. 2015 ഫെബ്രുവരി 13ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ നേടിയ അദ്ദേഹത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. പത്മപ്രഭാ പുരസ്‌കാരം, പന്തളം കേരളവര്‍മ്മ ജന്മശതാബ്ദി പുരസ്‌കാരം, വിശ്വദീപ പുരസ്‌കാരം, മഹാകവി ഉള്ളൂര്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികളും ലഭിച്ചിട്ടുണ്ട്.

The post ഒഎന്‍വിക്ക് പി ഭാസ്‌ക്കരന്‍ പുരസ്‌കാരം appeared first on DC Books.

കെ എം സി സി സാഹിത്യ പുരസ്‌കാരം കെ പി രാമനുണ്ണിക്ക്

$
0
0

KP_RAMANUNNIദുബായ് കെ.എം.സി.സി. സാഹിത്യപുരസ്‌കാരം കെ.പി.രാമനുണ്ണിക്ക്. യു.എ.ഇ. സര്‍ക്കാറിന്റെ വായന വര്‍ഷം 2016ന്റെ ഭാഗമായി സെപ്റ്റംബര്‍ 30ന് ലാന്‍ഡ് മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. കൂടാതെ രാമനുണ്ണിയുടെ ‘ദൈവത്തിന്റെ പുസ്തകം‘ എന്ന നോവലിനെക്കുറിച്ച് ചടങ്ങില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്ന് ദുബായ് കെ.എം.സി.സി. പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ.സാജിദ് അബൂബക്കര്‍ എന്നിവര്‍ അറിയിച്ചു.

വയലാര്‍ അവാര്‍ഡ് നേടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ജീവിതത്തിന്റെ പുസ്തകം എന്ന നോവലിനു ശേഷം കെ.പി.രാമനുണ്ണി എഴുതിയ ബൃഹദ് നോവലാണ് ദൈവത്തിന്റെ പുസ്തകം . സമകാലികലോകത്തിന്റെ പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന ആകുലതയില്‍, മതങ്ങളുണ്ടായ കാലത്തു നിന്ന് ദൈവങ്ങള്‍ ഇറങ്ങിവരുന്ന കാഴ്ചയാണ് ഈ നോവലിലൂടെ നോവലിസ്റ്റ് കാട്ടിത്തരുന്നത്. ആത്മീയവും ഭൗതികവുമായൊരു വിച്ഛേദനത്തിനായുള്ള ലോകാഭിവാഞ്ജയ്ക്കുള്ള ഉത്തരമായി തീര്‍ന്നേക്കാവുന്ന ഈ കൃതി ലോകനവീകരണത്തിന്റെ പുതിയ മാനിഫെസ്‌റ്റോയാണ്.

The post കെ എം സി സി സാഹിത്യ പുരസ്‌കാരം കെ പി രാമനുണ്ണിക്ക് appeared first on DC Books.

അമൃതകീര്‍ത്തി പുരസ്‌കാരം അമ്പലപ്പുഴ ഗോപകുമാറിന്

$
0
0

ambalapuzha-gopakurup2016ലെ അമൃതകീര്‍ത്തി പുരസ്‌കാരം ഡോ.അമ്പലപ്പുഴ ഗോപകുമാറിന്. ആദ്ധ്യാത്മിക, തത്വചിന്ത, സാംസ്‌കാരിക, സാഹിത്യമേഖലകളിലെ സംഭാവന പരിഗണിച്ചാണ് ബഹുമതി. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതി വിഗ്രഹവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം. 27ന് അമൃതപുരിയില്‍ പുരസ്‌കാരം സമ്മാനിക്കും.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, ഡോ. എന്‍.പി. ഉണ്ണി, പി. നാരായണക്കുറുപ്പ്, ഡോ. ശങ്കര്‍ അഭയങ്കര്‍, പ്രതിഭാ റായ്, സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമി തുരിയാമൃതാനന്ദപുരി എന്നിവരാണ് ജേതാവിനെ നിര്‍ണയിച്ചത്.

ആദ്ധ്യാത്മികം, ദര്‍ശനം, വൈജ്ഞാനിക സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അനിതരസാധാരണ മികവു പുലര്‍ത്തുന്നവര്‍ക്ക് 2001 മുതലാണ് അമൃതകീര്‍ത്തി പുരസ്‌കാരം നല്‍കിത്തുടങ്ങിയത്.

The post അമൃതകീര്‍ത്തി പുരസ്‌കാരം അമ്പലപ്പുഴ ഗോപകുമാറിന് appeared first on DC Books.

വിദ്യാധിരാജ പുരസ്‌കാരം കൈതയ്ക്കല്‍ സോമക്കുറുപ്പിന്

$
0
0

somakuruppuഹിന്ദിരത്‌നം ഡോ. എന്‍.ചന്ദ്രശേഖരന്‍ നായരുടെ സ്മരണയാക്കായി ഏര്‍പ്പെടുത്തിയ വിദ്യാധിരാജ പുരസ്‌കാരത്തിന് കൈതയ്ക്കല്‍ സോമക്കുറുപ്പ് അര്‍ഹനായി. ചട്ടമ്പിസ്വാമികളുടെ ജീവിതദര്‍ശനത്തെ ആസ്പദമാക്കിയുള്ള ‘മഹാമുനി’ എന്ന നോവലിനാണ് പുരസ്‌കാരം. 10,000 രൂപയും കീര്‍ത്തിപത്രവുമാണ് പുരസ്‌കാരം.

ഒക്ടോബര്‍ 17ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

The post വിദ്യാധിരാജ പുരസ്‌കാരം കൈതയ്ക്കല്‍ സോമക്കുറുപ്പിന് appeared first on DC Books.

മഹാകവി കുട്ടമത്ത് പുരസ്‌കാരം കൈതപ്രത്തിന്

$
0
0

kaithapramമഹാകവി കുട്ടമത്ത് സ്മാരക സമിതിയുടെ പ്രഥമ പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്.

25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം ഒക്ടോബര്‍ 11 പുരസ്‌കാരം സമ്മാനിക്കും.

The post മഹാകവി കുട്ടമത്ത് പുരസ്‌കാരം കൈതപ്രത്തിന് appeared first on DC Books.

Viewing all 929 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>