Quantcast
Channel: AWARDS | DC Books
Viewing all 929 articles
Browse latest View live

മാഗ്‌സസെ പുരസ്‌കാരം ടി എം കൃഷ്ണയ്ക്കും ബെസ്‌വാഡ വില്‍സണും

$
0
0

magsase2016ലെ രമണ്‍ മാഗ്‌സസെ പുരസ്‌കാരത്തിന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബെസ്‌വാഡ വില്‍സന്‍, തെന്നിന്ത്യന്‍ ശാസ്ത്രീയ സംഗീതജ്ഞന്‍ ടി.എം കൃഷ്ണ എന്നിവര്‍ അര്‍ഹരായി. കര്‍ണാടകയിലെ ദളിത് കുടുംബത്തില്‍ ജനിച്ച ബെസ്‌വാഡ തോട്ടിപ്പണിക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സാംസ്‌കാരിക സംഭാവനകള്‍ പരിഗണിച്ചാണ് ശെമ്മാങ്കുടിയുടെ ശിഷ്യനായ ടി. എം കൃഷ്ണയ്ക്ക് പുരസ്‌കാരം. ജാതിയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നവയാണ് ടി.എം കൃഷ്ണയുടെ സംഗീതമെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

തോട്ടിപ്പണിക്കാരായ തൊഴിലാളികളുടെ സംഘടനയായ സഫായി കര്‍മചാരി ആന്ദോളന്റെ ദേശീയ കണ്‍വീനറാണ് പുരസ്‌കാരത്തിന് അര്‍ഹനായ ബെസ്‌വാഡ വില്‍സണ്‍. 500 ജില്ലകളിലായി 7000 ത്തോളം അംഗങ്ങളുള്ള സംഘടനയാണ് സഫായി കര്‍മചാരി ആന്ദോളന്‍. തോട്ടിപ്പണിക്കാരില്‍ സംഘബോധം വളര്‍ത്തി ഒരു കുടക്കീഴില്‍ അവരെ അണിനരത്തി തോട്ടിപ്പണി നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം.

ഏഷ്യന്‍ ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് മാഗ്‌സസെ പുരസ്‌കാരം സമ്മാനിക്കുന്നത്. ഫിലിപ്പീന്‍സ് പ്രസിഡന്റായിരുന്ന റമണ്‍ മാഗ്‌സസെയുടെ പേരില്‍ 1957ല്‍ റോക്ക് ഫല്ലര്‍ ബ്രദേഴ്‌സ് ഫണ്ട് ഗ്രാന്റാണ് ഏഷ്യയിലെ നോബേല്‍ പ്രൈസ് എന്നറിയപ്പടുന്ന ഈ പുരസ്‌കാരം സ്ഥാപിച്ചത്.

ഫിലിപ്പീന്‍ സ്വദേശി കാര്‍പിയോമൊറാലസ്, ഇന്തോനേഷ്യയുടെ ഡോംപറ്റ് ദുവാഫ, ലാവോസില്‍ നിന്നുള്ള വിയെന്റിയെന്‍ റെസ്‌ക്യൂ, ജപ്പാന്‍ ഓവര്‍സീസ് കോ ഓപ്പറേഷന്‍ വോളന്റിയേര്‍സ് എന്നിവര്‍ക്കും 2016 ലെ മാഗ്‌സസെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഏഷ്യയിലെ നോബേല്‍’ എന്ന് അറിയപ്പെടുന്ന പുരസ്‌കാരം പൊതുസേവനം, സാമുദായിക നേതൃത്വം, പത്ര പ്രവര്‍ത്തനം, സര്‍ക്കാര്‍ സേവനം, സമാധാനം എന്നീ മേഖലയിലെ പ്രമുഖര്‍ക്കാണ് നല്‍കുന്നത്.

The post മാഗ്‌സസെ പുരസ്‌കാരം ടി എം കൃഷ്ണയ്ക്കും ബെസ്‌വാഡ വില്‍സണും appeared first on DC Books.


ഡോ.ടി. ഭാസ്‌കരന്‍ സ്മാരക പുരസ്‌കാരം കല്‍പറ്റ നാരായണന്

$
0
0

Kalpatta-Narayananനാലാമത് ഡോ.ടി. ഭാസ്‌കരന്‍ സ്മാരക വൈഖരി പുരസ്‌കാരം കല്‍പറ്റ നാരായണന്. കവിതയുടെ ജീവചരിത്രം എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ എം ലീലാവതി, പ്രൊഫ. എം തോമസ് മാത്യു, ഡോ.പി വി കൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. ആഗസ്റ്റ് 31 ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

The post ഡോ.ടി. ഭാസ്‌കരന്‍ സ്മാരക പുരസ്‌കാരം കല്‍പറ്റ നാരായണന് appeared first on DC Books.

അവനീബാല പുരസ്‌കാരം ഷീബ ഇ.കെയ്ക്ക്

$
0
0

Sheeba E K
അധ്യാപികയും സാഹിത്യഗവേഷകയുമായിരുന്ന ഡോ. അവനീബാലയുടെ സ്മരണാര്‍ഥം എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ അവനീബാല പുരസ്‌കാരത്തിന് ഷീബ ഇ.കെ അര്‍ഹയായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നീലലോഹിതം എന്ന കഥാ സമാഹാരത്തിനാണ് അവാര്‍ഡ്.

10,000 രൂപയും ശില്പവും പുരസ്‌കാരരേഖയും അടങ്ങുന്നതാണ് അവാര്‍ഡ്. ആഗസ്റ്റ് ആറിന് വൈകിട്ട് 5ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പുരസ്‌കാരം സമ്മാനിക്കും.
NEELALOHITHAM
സ്ത്രീത്വത്തിന്റെ അമ്പരപ്പെടുത്തുന്ന ഭാവങ്ങള്‍ പരിചയപ്പെടുത്തുന്ന 23 കഥകളാണ് ഷീബ ഇ.കെയുടെ നീലലോഹിതം എന്ന കഥാ സമാഹാരത്തില്‍ ഉള്ളത്. ഉച്ചവെയിലും ഇളംനിലാവുമെന്ന പോലെ ഭൂതകാലത്തിന്റെ കാല്പനികതകളേയും വര്‍ത്തമാനത്തിന്റെ കാലുഷ്യങ്ങളെയും യോജിപ്പിച്ച് ജീവിതത്തിന്റെ രണ്ടു കാലങ്ങളെ പകുത്തുകൊണ്ട് ചേര്‍ത്തുവയ്ക്കുകയാണ് ഷീബ ഇ.കെ പുസ്തകത്തില്‍ ചെയ്തിരിക്കുന്നത്. നവംബര്‍, ഓട്ടോഗ്രാഫ്, സീതായനം, ആവര്‍ത്തനം, പ്രളയം, സ്വപ്‌നാടനം, ഒഴിവുകാലം എന്നിങ്ങനെ മനോഹരമായ ചെറുകഥകളടങ്ങിയ ഈ കഥാ സമാഹാരം വര്‍ത്തമാന കാലത്തിന്റെ കാപട്യവും ആര്‍ത്തിയും വഞ്ചനകളും മറനീക്കി കാണിക്കുന്നു.

ഇ.പി.സൂപ്പിയുടേയും കെ.ആയിഷയുടേയും മകളാണ് പെരിന്തല്‍മണ്ണ സ്വദേശിയായ ഷീബ. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഉദ്യോഗസ്ഥയായ ഷീബ ഇ.കെയുടെ ദുനിയ എന്ന നോവലും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബുദ്ധസന്ന്യാസിയും കവിയും സെന്‍ഗുരുവും സാമൂഹ്യപ്രവര്‍ത്തകനുമായ തിയാങ് ങ്യാച് ഹാന്‍ രചിച്ച നോവലായ ദി നോവിസിന്റെ മലയാള പരിഭാഷ ബ്രഹ്മചാരി(ണി), ഇസ്ലാമിക ഫെമിനിസ്റ്റായ ഫാത്വിമ മര്‍നീസിയുടെ പ്രശസ്തമായ ‘ബിയോണ്ട് ദ് വെയില്‍‘ (മുഖപടത്തിനപ്പുറത്തെ നേരുകള്‍ : ആണ്‍ പെണ്‍ ബന്ധം മുസ്‌ലിം സമൂഹത്തില്‍) തുടങ്ങിയവടക്കം ശ്രദ്ധേയമായ കൃതികളുടെ വിവര്‍ത്തനവും അവര്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.

Summary in English.

Sheeba E.K wins Avani Bala award

Sheeba E.K. has been selected for this year’s Avani Bala award instituted in memory of teacher and literary researcher Dr S Avanibala for women writers,for her title Neelalohitham. The award comprises of Rs 10000 citation and sculpture. It will be presented on august 6th by 5pm at Kollam Public Library Hall. Minister Mercykuttyamma will present the awrd.

The post അവനീബാല പുരസ്‌കാരം ഷീബ ഇ.കെയ്ക്ക് appeared first on DC Books.

എം പി വീരേന്ദ്രകുമാറിന് അഴീക്കോട് സ്മാരക പുരസ്‌കാരം

$
0
0

m-p-veerendra-kumarഈ വര്‍ഷത്തെ അഴീക്കോട് സ്മാരക പുരസ്‌കാരത്തിന് എം പി വീരേന്ദ്രകുമാര്‍ എം പി അര്‍ഹനായി. സാഹിത്യസാംസ്‌കാരിക രാഷ്ട്രീയരംഗത്തെ മികച്ച സേവനത്തിന് പുരോഗമന സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയയാണ് അഴീക്കോട് സ്മാരക പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

ആഗസ്റ്റ് 14ന് പുരോഗമന സാംസ്‌കാരിക വേദിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും

The post എം പി വീരേന്ദ്രകുമാറിന് അഴീക്കോട് സ്മാരക പുരസ്‌കാരം appeared first on DC Books.

സാംബശിവന്‍ പുരസ്‌കാരം കെ ആര്‍ മീരയ്ക്ക്

$
0
0

kr meeraകുവൈത്ത് കലാ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സാംബശിവന്‍ സ്മാരക പുരസ്‌കാരം എഴുത്തുകാരി കെ.ആര്‍.മീരയ്ക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. 25,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, നൂറനാട് ഹനീഫ് പുരസ്‌കാരം തുടങ്ങി പ്രമുഖ ബഹുമതികള്‍ കരസ്ഥമാക്കിയ നോവലാണ് ആരാച്ചാര്‍.

രാജ്യവും നഗരവും രൂപംകൊള്ളുന്നതിനു മുമ്പുതന്നെ ആരാച്ചാര്‍ പദവി ലഭിച്ച ഗൃദ്ധാ മല്ലിക് കുടുംബത്തിലെ ഏറ്റവും പുതിയ തലമുറയില്‍പ്പെട്ട അംഗമായ ചേതനയിലൂടെയാണ് ആരാച്ചാര്‍ വികസിക്കുന്നത്. അവളുടെ അച്ഛന്‍ ഫൊണിഭൂഷണ്‍ 450 കുറ്റവാളികളെ തൂക്കിലേറ്റിയ ആരാച്ചാരായിരുന്നു. എന്നാല്‍ തുടര്‍ന്ന് ആ ജോലി ഏറ്റെടുക്കുവാന്‍ പുരുഷന്മാരില്ലാത്ത സാഹചര്യത്തില്‍ മുന്നോട്ടുവരുന്ന aarachar-1-crചേതനയുടെ മുന്നില്‍ വിടരുന്നത് വലിയൊരു ലോകമാണ് – തെറ്റും ശരിയും, കുറ്റവും ശിക്ഷയും, നിതിയും അനീതിയും ധര്‍മ്മവും അധര്‍മ്മവും ഒക്കെ തിരഞ്ഞെടുപ്പുകള്‍ക്കായി കാത്തുനില്‍ക്കുന്ന ഒരു ലോകം. ശക്തമായൊരു കഥാപാത്രത്തെയാണ് നായികാകേന്ദ്രീകൃതമായ ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്നത്. ചേതനയുടെയും അവളുടെ പിതാവിന്റെയും ഓര്‍മ്മകളിലൂടെ പുറത്തുവരുന്നത് നൂറ്റാണ്ടുകളോളം ആരാച്ചാര്‍മാരായി പ്രവര്‍ത്തിച്ച, വ്യത്യസ്ത തലമുറകളുടെ കഥകളാണ്. അതിലൂടെ ഭരണകൂടം തങ്ങളുടെ അധീനതയിലുള്ളവരെ എങ്ങനെയൊക്കെ ഇരകളാക്കിമാറ്റുന്നു എന്നുകൂടിയാണ്.

മലയാളനോവല്‍ സാഹിത്യത്തില്‍ പ്രമേയപുതുമകൊണ്ടും ആഖ്യാനചാതുരികൊണ്ടും നിശ്ചയമായും വേറിട്ടുനില്‍ക്കുന്ന ഈ നോവലിനെ ഒരു ആധുനിക ക്ലാസിക് എന്ന് നിസ്സംശയം വിശേഷിപ്പിക്കാം. ബംഗാളി സംസ്‌കാരവും ഭാഷയും യഥോചിതം കലര്‍ത്തിയിരിക്കുന്ന ഈ നോവല്‍ തീര്‍ച്ചയായും പ്രാദേശികഭാഷയില്‍ രചിക്കപ്പെട്ട ഒരു ദേശീയ നോവല്‍ തന്നെയാണ്. ഇംഗ്ലീഷില്‍ ഹാങ് വുമണ്‍ എന്നപേരിലും തമിഴിലും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബെസ്റ്റ് സെല്ലറായ ആരാച്ചാരുടെ ഒരുലക്ഷം കോപ്പികളാണ് കുറഞ്ഞവര്‍ഷംകൊണ്ട് പുറത്തിറങ്ങിയത്.

ആഗസ്റ്റ് 14ന് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കെ.ആര്‍.മീരയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. കുവൈത്ത് കലാ ട്രസ്റ്റിന്റെ വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റും ചടങ്ങില്‍ വിതരണംചെയ്യും. ഓരോ ജില്ലയിലും എസ്എസ്എല്‍സിക്ക് മലയാളം മീഡിയത്തില്‍ ഉന്നത വിജയം നേടിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രണ്ടുവീതം കുട്ടികള്‍ക്കാണ് എന്‍ഡോവ്‌മെന്റ് നല്‍കുക. രാവിലെ പത്തിന് കലാ ട്രസ്റ്റിന്റെ കുടുംബ സംഗമം നടക്കും.

The post സാംബശിവന്‍ പുരസ്‌കാരം കെ ആര്‍ മീരയ്ക്ക് appeared first on DC Books.

മാനവരത്‌ന പുരസ്‌കാരം ഒ രാജഗോപാലിന്

$
0
0

o-rajagopalമാനവരത്‌ന പുരസ്‌കാരത്തിന് മുന്‍ കേന്ദ്രമന്ത്രിയും എംഎല്‍എയുമായ
ഒ രാജഗോപാല്‍ അര്‍ഹനായി. അഖില ഭാരത ശ്രീമദ് രാമായണ സത്രസമിതി ഏര്‍പ്പെടുത്തിയതാണ് മാനവരത്‌ന പുരസ്‌കാരം.

കേരള രാഷ്ട്രീയത്തിലെ സൗമ്യവും ആദര്‍ശരാഷ്ട്രീയത്തിന്റെ വക്താവും സര്‍വാദരണീയനുമായ രാജഗോപാല്‍ വരും തലമുറയ്ക്ക് മാതൃകയായതുകൊണ്ടാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് സമിതി സെക്രട്ടറി പി കെ അനീഷ് പറഞ്ഞു.

ആഗസ്റ്റ് 9 ന് ആലുവ പടിഞ്ഞാറെ കടങ്ങല്ലൂര്‍ കുന്നില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നടക്കുന്ന അഖില ഭാരത ശ്രീമദ് രാമായണ സത്ര സമാരംഭ സഭയില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും.

The post മാനവരത്‌ന പുരസ്‌കാരം ഒ രാജഗോപാലിന് appeared first on DC Books.

പ്രൊഫ. കെ എന്‍ പണിക്കര്‍ക്ക് പുരസ്‌കാരം

$
0
0

dr-k-n-panikkarആന്ധ്രപ്രദേശിലെ വിജയവാഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുക്കപ്പള്ളി പിച്ചയ്യ ഫൗണ്ടേഷന്റെ ദേശീയ പുരസ്‌കാരത്തിന് പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. കെ.എന്‍.പണിക്കര്‍ തിരഞ്ഞെടുക്കപ്പെട്ടു. 2 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

വ്യവസായിയും പുരോഗമനചിന്താഗതിക്കാരനുമായിരുന്ന ചുക്കപ്പള്ളി പിച്ചയ്യയുടെ സ്മരണാര്‍ഥമാണ് അവാര്‍ഡ്. ആഗസ്റ്റ് 8ന് വിജയവാഡയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

The post പ്രൊഫ. കെ എന്‍ പണിക്കര്‍ക്ക് പുരസ്‌കാരം appeared first on DC Books.

എം.ടി വാസുദേവന്‍നായര്‍ക്ക് ഗുണ്ടര്‍ട്ട് അവാര്‍ഡ്

$
0
0

MTകേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പേരില്‍ ഏര്‍പ്പടുത്തിയ ഗുണ്ടര്‍ട്ട് അവാര്‍ഡിന് സാഹിത്യകാരന്‍ എം ടി വാസുദേവന്‍നായര്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

മലയാള ഭാഷയ്ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ അനുസ്മരിക്കാന്‍ ജീവന്‍ ടി വി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണ് ജീവന്‍ ഗുണ്ടര്‍ട്ട് അവാര്‍ഡ്.

ആഗസ്റ്റ് 13ന് രാവിലെ 9ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. എം പി വീരേന്ദ്രകുമാര്‍ എം പി, എം കെ രാഘവന്‍ എം പി, എ പ്രതീപ് കുമാര്‍ എംഎല്‍എ, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പി വി ഗംഗാധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

The post എം.ടി വാസുദേവന്‍നായര്‍ക്ക് ഗുണ്ടര്‍ട്ട് അവാര്‍ഡ് appeared first on DC Books.


മനോജ് മനയിലിന് ശ്രീരാമകൃഷ്ണ സേവാ പുരസ്‌കാരം

$
0
0

manoj-manayil ജനം ടിവി പ്രോഗ്രാം മേധാവിയും എഴുത്തുകാരനുമായ മനോജ് മനയിലിന് ശ്രീരാമകൃഷ്ണ സേവാ പുരസ്‌കാരം. 10,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. മനോജ് രചിച്ച ‘പരമഹംസര്‍ പറഞ്ഞ കഥകള്‍‘ എന്ന ഗ്രന്ഥത്തിനാണു പുരസ്‌കാരം.

പുറനാട്ടുകരയില്‍ നടക്കുന്ന ശ്രീരാകൃഷ്ണ ഭ്തസമ്മേളനത്തിന്റെ സമിതിയാണു പുരസ്‌കാരം ഏര്‍പ്പടുത്തിയത്. ആഗസ്റ്റ് 15ന് ആശ്രമത്തില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും.

The post മനോജ് മനയിലിന് ശ്രീരാമകൃഷ്ണ സേവാ പുരസ്‌കാരം appeared first on DC Books.

ജേസി ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

$
0
0

jcജേസി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 13-ാമത് ജേസി ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സിനിമ, ടിവി, നാടക, സാഹിത്യ മേഖലകളിലുള്ളവര്‍ക്കാണ് അവാര്‍ഡുകള്‍. മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് ‘കുഞ്ഞിരാമായണം’ അര്‍ഹമായി. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയും (പത്തേമാരി), നടിക്കുള്ള അവാര്‍ഡ് നയന്‍താരയും (ഭാസ്‌കര്‍ ദി റാസ്‌കല്‍) നേടി. ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ സിദ്ദിഖ് മികച്ച സംവിധായകനായി. മികച്ച ചെറുകഥയ്ക്ക് സേതുവിനും (ഓണ്‍ലൈന്‍), മികച്ച നോവലിനുള്ള അവാര്‍ഡിന് കെ കെ സുധാകരനും( സ്‌നേഹിക്കാന്‍ ഒരു കാലം) അര്‍ഹരായി. മികച്ച നാടകമായി നാരങ്ങാമിഠായി (മലയാള നാടകവേദി, ആറ്റിങ്ങല്‍) തിരഞ്ഞെടുത്തു.

മറ്റ് പുരസ്‌കാരങ്ങള്‍ : മികച്ച സഹ നടന്‍- രഞ്ജി പണിക്കര്‍ (അനാര്‍ക്കലി), സഹ നടി- സീമ ജി. നായര്‍ (കുഞ്ഞിരാമായണം), ഗായകന്‍ – അഫ്‌സല്‍ (ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിലെ മനസ്സിലായിരം കസവു നെയ്യുമീ), ഗായിക – ചിത്ര അരുണ്‍ (റാണി പത്മിനി എന്ന ചിത്രത്തിലെ ഒരു മകരനിലാവ്), ഗാന രചയിതാവ് – എം.ആര്‍. ജയഗീഥ (തിലോത്തമയിലെ ദീനാനുകമ്പ തന്‍ തിരുരൂപമേ), സംഗീത സംവിധായകന്‍ – ബിജിബാല്‍ (സു.സു.സുധി വാത്മീകം), തിരക്കഥ – ബോബി സഞ്ജയ് (നിര്‍ണായകം),

പുതുമുഖ സംവിധായകര്‍ : ആര്‍.എസ്. വിമല്‍ (എന്നു നിന്റെ മൊയ്തീന്‍), നാദിര്‍ഷ (അമര്‍ അക്ബര്‍ അന്തോണി), പ്രീതി പണിക്കര്‍ (തിലോത്തമ), പുതുമുഖ നടന്‍- സിദ്ധാര്‍ത്ഥ് മേനോന്‍ (റോക്സ്റ്റാര്‍), പുതുമുഖ നടി – ജ്യൂവല്‍ മേരി (പത്തേമാരി), പാര്‍വതി രതീഷ് (മധുരനാരങ്ങ), ചാന്ദിനി എസ്. (കെ.എല്‍.10),ബാലനടി ബേബി മീനാക്ഷി (അമര്‍ അക്ബര്‍ അന്തോണി), ബാലനടന്‍ – മാസ്റ്റര്‍ വര്‍ക്കിച്ചന്‍ (സോള്‍ട്ട് മാംഗോ ട്രീ).

മികച്ച സീരിയല്‍ : ‘പൊന്നമ്പിളി’, ടി.വി. സീരിയല്‍ സംവിധായകന്‍- ഉണ്ണി ചെറിയാന്‍ (കാര്യം നിസ്സാരം), സീരിയല്‍ നടന്‍ റിസബാവ (ദത്തുപുത്രി), സീരിയല്‍ നടി-സരയു (ഈറന്‍നിലാവ്), ടി.വി. അവതാരക – ആനി (ഫ്‌ലവേഴ്‌സ്), അവതാരകന്‍- വിജയകൃഷ്ണന്‍ (ജയ്ഹിന്ദ്).

ചലച്ചിത്ര സംവിധായകനായിരുന്ന ജേസിയുടെ 77ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 17ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വൈകീട്ട് 6.30ന് നടക്കുന്ന ചടങ്ങ് വിജിലന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എ പി ദാസ്, ആര്‍ മോഹന്‍, അഞ്ജു ബോബി ജോര്‍ജ്, ഡയാന സില്‍വെസ്റ്റര്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, പെരുമാള്‍ മുരുകന്‍ എന്നിവരെ ആദരിക്കും. യേശുദാസനാണ് പുരസ്‌കാര സമിതി ചെയര്‍മാന്‍.

The post ജേസി ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു appeared first on DC Books.

പി.എം. ഹനീഫ സാഹിത്യ പുരസ്‌കാരം പി.വി.ഷാജികുമാറിന്

$
0
0

pv-shajikumarമുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ പി.എം. ഹനീഫ സാഹിത്യ പുരസ്‌കാരം പി.വി.ഷാജികുമാറിന്. അദ്ദേഹം രചിച്ച് ഡി സിബുക്‌സ് പ്രസിദ്ധീകരിച്ച ‘ഉള്ളാള്‍‘ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 19ന് കാസര്‍കോട് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും..

മാതൃഭൂമി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വെബ്ബ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഷാജികുമാറിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യപുരസ്‌കാരം 2013, മികച്ച തിരക്കഥയ്ക്കുള്ള ന്യൂയോര്‍ക്ക് ഫിലിംഫെസ്റ്റിവല്‍ പുരസ്‌കാരം 2014, കേരളസാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, എസ്. ബി. ടി കഥാഅവാര്‍ഡ്, കുഞ്ഞുണ്ണി മാഷ് സമ്മാനം, മാധവിക്കുട്ടി പുരസ്‌കാരം, ഇ.പി.സുഷമഎന്‍ഡോവ്‌മെന്റ്, മലയാള മനോരമശ്രീ കഥാപുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

The post പി.എം. ഹനീഫ സാഹിത്യ പുരസ്‌കാരം പി.വി.ഷാജികുമാറിന് appeared first on DC Books.

സുഭാഷ് ചന്ദ്രന് കീര്‍ത്തിമുദ്ര പുരസ്‌കാരം

$
0
0

subhash chadran
എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന് ഏഷ്യാനെറ്റ് ന്യൂസിന്റെ കീര്‍ത്തിമുദ്ര പുരസ്‌കാരം. സാഹിത്യ രംഗത്തെ യുവപ്രതിഭയ്ക്കുള്ള പുരസ്‌കാരമാണ് സുഭാഷ് ചന്ദ്രന് ലഭിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ 20ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണു സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവു തെളിയിച്ച യുവ പ്രതിഭകളെ കീര്‍ത്തിമുദ്ര പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനായ സുഭാഷ് ചന്ദ്രന്‍ ആലുവക്കടുത്ത് കടുങ്ങലൂര്‍ സ്വദേശിയാണ്. ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം,പറുദീസാനഷ്ടംതല്പം, ബ്ലഡി മേരി, വിഹിതം (ചെറുകഥസമാഹാരങ്ങള്‍), മനുഷ്യന് ഒരു ആമുഖം (നോവല്‍), മധ്യേയിങ്ങനെ കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍ (അനുഭവക്കുറിപ്പുകള്‍) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. സുഭാഷ്ചന്ദ്രന്റെ കഥകളെല്ലാം സമാഹരിച്ച കഥകള്‍: സുഭാഷ് ചന്ദ്രന്‍ എന്ന പുസ്തകവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അങ്കണം ഇ പി സുഷമ അവാര്‍ഡ്, എസ് ബി ടി അവാര്‍ഡ്, വി പി ശിവകുമാര്‍ കേളി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം, ഫൊക്കാന പുരസ്‌ക്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ സുഭാഷ് ചന്ദ്രനെ തേടിയെത്തിയിരുന്നു.

എം.മുകുന്ദന്‍, സാറാ ജോസഫ്, ഡോ. കെ.എസ്.രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് സുഭാഷ് ചന്ദ്രനെ തെരഞ്ഞെടുത്തത്. പരിസ്ഥിതി വിഭാഗത്തിലെ പുരസ്‌കാരം അഡ്വ. ഹരീഷ് വാസുദേവനും കാര്‍ഷിക മേഖലയിലെത് സിബി കല്ലിങ്കലിനും സംഗീതത്തില്‍ വൈക്കം വിജയലക്ഷ്മിക്കുമാണ് ലഭിച്ചത്. രാഷ്ട്രീയം, കായികം എന്നീ മേഖലകളിലും യുവപ്രതിഭകള്‍ക്കു കീര്‍ത്തിമുദ്ര പുരസ്‌കാരം നല്‍കും. ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണു പുരസ്‌കാരം.

The post സുഭാഷ് ചന്ദ്രന് കീര്‍ത്തിമുദ്ര പുരസ്‌കാരം appeared first on DC Books.

ശ്രീകുമാരന്‍ തമ്പിക്ക് സാഹിത്യവേദിപുരസ്‌കാരം

$
0
0

sreekumaran-thampiപട്ടം ജി രാമചന്ദ്രന്‍നായരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യവേദി പുരസ്‌കാത്തിന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. 11,111 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

നവംബര്‍ 4ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

The post ശ്രീകുമാരന്‍ തമ്പിക്ക് സാഹിത്യവേദിപുരസ്‌കാരം appeared first on DC Books.

മികച്ച പ്രസാധകര്‍ക്കുള്ള പുരസ്‌കാരം ഡി സി ബുക്‌സിന്

$
0
0

DC booksമലയാള ഭാഷയുടെ ഉന്നമനം ലക്ഷ്യമിട്ട് രൂപവത്ക്കരിച്ച മലയാള പുരസ്‌കാര സമിതി ഏര്‍പ്പെടുത്തിയ മികച്ച പ്രസാധകര്‍ക്കുള്ള പുരസ്‌കാരം ഡി സി ബുക്‌സിന്. പ്രശസ്തി പത്രവും, പൊന്നാടയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തെ കല, സാഹിത്യം, പ്രസാധനം, നാടകം സിനിമ, നിരൂപണം തുടങ്ങിയ മേഖലകളില്‍ മികവു പുലര്‍ത്തിയവര്‍ക്കാണ് പുരസ്‌കാരം.

ഓണത്തോടനുബന്ധിച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. പുരസ്‌കാരചടങ്ങില്‍ വേനലില്‍ കൊച്ചി നിവാസിക്ക് ദാഹജലം എത്തിച്ച ചലച്ചിത്ര താരം മമ്മൂട്ടി, കെ.എല്‍. മോഹന വര്‍മ്മ , സി.രാധാകൃഷ്ണന്‍, സുഗതകുമാരി, കെ.എം. റോയ്, ശ്രീകുമാരന്‍ തമ്പി, ഡോ. അനന്തനാരായണന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ഊര്‍മിളാ ഉണ്ണിസിനിമാ കഥ (ചലച്ചിത്ര ഗ്രന്ഥം-),മികച്ച ചിത്രം- ഇടവപ്പാതി, മികച്ച സംവിധായകന്‍- രാജീവ് രവി(കമ്മട്ടിപ്പാടം), മികച്ച നടന്‍ ഫഹദ് ഫാസില്‍ (മഹേഷിന്റെ പ്രതികാരം), മികച്ച നടി പ്രിയങ്ക (ജലം), രാഹുല്‍ രാജ് (സംഗീത സംവിധാനം), സച്ചിന്‍ വാര്യര്‍ (ഗായകന്‍), ചിത്ര (ഗായിക), അപര്‍ണ ബാലമുരളി (പുതുമുഖ നടിമഹേഷിന്റെ പ്രതികാരം), ഡോ. കെ.എച്ച്. സുബ്രഹ്മണ്യന്‍ (നിരൂപണം), സി.വി ഹരീന്ദ്രന്‍ (കഥാസമാഹാരം കുറിഞ്ഞി), ബിനു വിശ്വനാഥന്‍ (നോവല്‍ ഭീഷ്മ ഹൃദയം), അബ്ദുല്‍ ലത്തീഫ് പതിയാങ്കര (കവിതാ സമാഹാരം ഛേ…), രവി ഡി സി (പ്രസാധകന് ഡി.സി. ബുക്‌സ്)  എന്നിവര്‍ക്കാണ് മറ്റ്‌  പുരസ്‌കാരങ്ങള്‍.

ഇമ്മിണി ബല്യ ഒന്നാണ് മികച്ച നാടകം, ഷൈന്‍ ടോം ചാക്കോ, ഉത്തര ഉണ്ണി, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, റേഡിയോ അവതാരകന്‍ ഫിറോസ്, റേഡിയോ അവതാരക ഷെറില്‍ സെബാസ്റ്റ്യന്‍, സാധിക (ടി.വി പരിപാടി -ടേസ്റ്റ്‌ടൈം ഏഷ്യാനെറ്റ്), സംഗീത കൂട്ടായ്മ അമൃത സുരേഷ്, അഭിരാമി സുരേഷ് (അമൃതംഗമയ), ജബ്ബാര്‍ (ഹ്രസ്വചിത്രംമെഴുകുതിരികള്‍), സാലിഹ സാദിക് (മികിച്ച വിദ്യാര്‍ത്ഥി) എന്നിവര്‍ പ്രത്യേക പുരസ്‌കാരത്തിനും അര്‍ഹരായി.

The post മികച്ച പ്രസാധകര്‍ക്കുള്ള പുരസ്‌കാരം ഡി സി ബുക്‌സിന് appeared first on DC Books.

ശാന്തിഗിരി നവതി പുരസ്‌കാരം മമ്മൂട്ടിക്ക്

$
0
0

mammotyyyനവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ശാന്തിഗിരി നവതി പുരസ്‌കാരം നടന്‍ മമ്മൂട്ടിക്ക്. ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ കരു ജയസൂര്യ പുരസ്‌കാരം സമ്മാനിക്കും. മമ്മൂട്ടി നടത്തുന്ന ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയാ ഓഫീസ് സീനിയര്‍ മാനേജര്‍ സി.എന്‍.സുരേഷ് പറഞ്ഞു.

The post ശാന്തിഗിരി നവതി പുരസ്‌കാരം മമ്മൂട്ടിക്ക് appeared first on DC Books.


സി രാധാകൃഷ്ണന് സാഹിത്യപുരസ്‌കാരം

$
0
0

c-radhakrishnanശ്രീ ചട്ടമ്പിസ്വാമി സാംസ്‌കാരികസമിതിയുടെ സാഹിത്യപുരസ്‌കാരത്തിന് സി. രാധാകൃഷ്ണന്‍ അര്‍ഹനായി. 15000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആഗസ്റ്റ് 23ന് വൈകുന്നേരം 4ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടക്കുന്ന 163-ാം ജയന്തി സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. മന്ത്രി ഇ.പി. ജയരാജന്‍ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. പുരസ്‌കാരദാനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.

The post സി രാധാകൃഷ്ണന് സാഹിത്യപുരസ്‌കാരം appeared first on DC Books.

മയില്‍പീലി പുരസ്‌കാരം സി. രാധാകൃഷ്ണന്‍, ശ്രീകുമാരന്‍ തമ്പി എന്നിവര്‍ക്ക്

$
0
0

mayilpeeliകലാ സാഹിത്യരംഗങ്ങളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി കൃഷ്ണ ജ്വല്‍സ് ഏര്‍പ്പെടുത്തിയ മയില്‍പീലി പുരസ്‌കാരം എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍, ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പി, കവി മേലത്ത് ചന്ദ്രശേഖരന്‍ എന്നിവര്‍ അര്‍ഹരായി.

50,000രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ ആദ്യവാരം കണ്ണൂര്‍ സാധു കല്യാണമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരന്‍ എന്നീനിലകളില്‍ പ്രശസ്ഥനാണ് സി. രാധാകൃഷ്ണന്‍, ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരസമിതി നല്‍കുന്ന മൂര്‍ത്തീദേവി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആകാശത്തില്‍ ഒരു വിടവ്, തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഉള്ളില്‍ ഉള്ളത്, ഇനിയൊരു നിറകണ്‍ചിരി, കരള്‍ പിളരും കാലം തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്.

1940 മാര്‍ച്ച് 14 ന് ജനിച്ച ശ്രീകുമാരന്‍തമ്പിയുടെ ജന്‍മദേശം ഹരിപ്പാടാണ്. ഗണിതശാസ്ത്രത്തിലും സിവില്‍ എഞ്ചിനീയറിങ്ങിലും ബിരുദം. പതിനഞ്ചോളം കൃതികള്‍ പ്രസ്ദ്ധപ്പെടുത്തി. അമ്മയ്‌ക്കൊരു താരാട്ട്, എഞ്ചിനീയറുടെ വീണ, നീലത്താമര, അച്ഛന്റെ ചുംബനം, ശീര്‍ഷകമില്ലാത്ത കവിതകള്‍, (കവിതകള്‍) ഹൃദയസരസ്സ് (ചലച്ചിത്രഗാനങ്ങല്‍) കുട്ടനാട്, ഞാനൊരു കഥ പറയാം, കാക്ക തമ്പുരാട്ടി (നോവലുകള്‍) തുടങ്ങിയവയാണ് കൃതികള്‍.

The post മയില്‍പീലി പുരസ്‌കാരം സി. രാധാകൃഷ്ണന്‍, ശ്രീകുമാരന്‍ തമ്പി എന്നിവര്‍ക്ക് appeared first on DC Books.

ഡി സി സാഹിത്യപുരസ്‌കാര സമര്‍പ്പണം ആഗസ്റ്റ് 29ന്

$
0
0

dc-puraskaramമലയാളത്തിലെ പുതിയ എഴുത്തുകാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് നടത്തിയ നോവല്‍-കഥ-കവിത എന്നിവയുടെ മത്സരവിജയികള്‍ക്കുള്ള ഡി സി സാഹിത്യപുരസ്‌കാര സമര്‍പ്പണം ഡി സി ബുക്‌സിന്റെ നാല്പത്തിരണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ വിതരണം ചെയ്യും. ആഗസ്റ്റ് 29ന് പാലക്കാട് ജോബിസ് മാളിലെ ഡയമണ്ട് ഹാളിലാണ്(നാലാം നില) ആഘോഷപരിപാടികള്‍. ഇതോടനുബന്ധിച്ച് 18-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും നടത്തും.

ആഗസ്റ്റ് 29ന് വൈകിട്ട് 5ന് ഡി സി ബുക്‌സിന്റെ സ്ഥാപകനായ സി കിഴക്കെമുറിയെക്കുറിച്ച് തയ്യാറാക്കിയ ‘ഡി സി കിഴക്കെമുറി, കാലത്തിന്റെ കര്‍മ്മസാക്ഷി’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമാകുന്നത്. രവി ഡി സി സ്വാഗതം പറയും. തുടര്‍ന്ന് എം. ബി. രാജേഷ് എം. പി. അധ്യക്ഷത വഹിക്കുന്ന വാര്‍ഷിക സമ്മേളനം എഴുത്തുകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത രാഷ്ട്രീയസാമൂഹ്യപ്രവര്‍ത്തകയായ സുഭാഷിണി അലി 18-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തും. പുതിയ അസമത്വങ്ങള്‍ നിയോ ലിബറലിസത്തിന്റെ 25 വര്‍ഷങ്ങള്‍’ എന്നതാണ് പ്രഭാഷണ വിഷയം.

ശേഷം ഡി സി നോവല്‍കഥകവിത പുരസ്‌കാര സമര്‍പ്പണവും പുസ്തകപ്രകാശനവും നടക്കും. ആഷാ മേനോന്‍, സുഭാഷ് ചന്ദ്രന്‍,ബെന്യാമിന്‍, ടി. ഡി. രാമകൃഷ്ണന്‍, വി. ജെ. ജെയിംസ്, റഫീക്ക് അഹമ്മദ്, പി. കെ. ബിജു എം. പി, ടി. ആര്‍. അജയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വൈകിട്ട് 7.30 മുതല്‍ മെഹ്ഫില്‍ പാലക്കാട്, കാവ്യാലാപനം ഗ്രൂപ്പ് എന്നിവര്‍ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടാകും.

മലയാള സാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തി അവരെ എഴുത്തിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡി സി ബുക്‌സ് നോവല്‍-കഥ-കവിത മത്സരം സംഘടിപ്പിച്ചത്. നോവല്‍ മത്സരം 40 വയസ്സില്‍ താഴെയുള്ളവര്‍ക്കുവേണ്ടിയും കഥകവിതാമത്സരം കോളജ്, പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുമുള്ളതാണ്. വിവര്‍ത്തനമോ അനുകരണമോ അല്ലാത്ത മലയാളത്തിലെ മൗലികരചനകള്‍ മാത്രമാണ് മത്സരത്തിന് പരിഗണിച്ചത്.

ഡി സി സാഹിത്യപുരസ്‌കാരം നോവല്‍ വിഭാഗത്തിന് ഒരു ലക്ഷം രൂപയും വിദ്യാര്‍ത്ഥികള്‍ക്കേണ്ടി സംഘടിപ്പിച്ച കഥാകവിതാരചന മത്സരവിജയിക്ക് 10,000 രൂപയുമാണ് പുരസ്‌കാരം. മത്സരത്തില്‍ ലഭിക്കുന്ന മികച്ച രചനകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കും.

Summary in English.

DC Literary Awards to be presented on August 29th

To find the emerging skilled writers in Malayalam DC Books have conducted a Novel-Story-Poem competition. The winners will be announced and awards will be distributed at the 42nd Anniversary of DC Books. The event will be held on August 29th at Jobys Mall Palakkad. Along with the anniversary the 18th Commemorative oration will also be done. The novel section was tailored for below 40 years and story-poem session was meant for college students. The manuscripts should not be any translations or copied but original works of the contestants was the criteria of the competition.
The novel session winner will get a purse of Rs100000 and Rs10000 will be gifted to the story-poem winner The best writing will be published by DC Books.
Writer Asha Menon, Subash Chandran, Benyamin, T.D.Ramakrishnan, V.J.James, Rafeeq Ahammed, P.K.Biju (MP), T.R.Ajayan will take part in the ceremony. By 7.30 pm Musical fest- Pranayageethangal presented by Mehfil Palakkadu and kavyalapanam presented by kavyalapanam group will entertain the crowd.

The post ഡി സി സാഹിത്യപുരസ്‌കാര സമര്‍പ്പണം ആഗസ്റ്റ് 29ന് appeared first on DC Books.

എഫ്.ഐ.പി ദേശീയ പുരസ്‌കാരങ്ങള്‍ ഇക്കൊല്ലവും ഡി സി ബുക്‌സിന്

$
0
0

dc bOOKS Finalഡല്‍ഹി ആസ്ഥാനമായുള്ള ദി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ഇന്ത്യന്‍ ഭാഷാ പ്രസിദ്ധീകരണങ്ങളില്‍ 2016 ലെ മികച്ച പുസ്തകനിര്‍മ്മിതിക്ക് നല്‍കുന്ന ദേശീയ പുരസ്‌കാരങ്ങളില്‍ ഏറ്റവുമധികം ഇക്കൊല്ലവും ഡി സി ബുക്‌സ് കരസ്ഥമാക്കി. ജനറല്‍ ബുക്‌സ്(പേപ്പര്‍ബാക്ക്), ജാക്കറ്റ്‌സ്, ഇംഗ്ലീഷ് -മലയാളം മാസിക എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും, ശാസ്ത്ര-സാങ്കേതിക-വൈദ്യശാസ്ത്രം എന്നീ വിഭാഗങ്ങളില്‍ രണ്ടാംസ്ഥാനവും, സ്കൂള്‍ ടെക്സ്റ്റ് ബുക്‌സ് വിഭാഗത്തില്‍ മെറിറ്റ് സര്‍ട്ടിഫിക്കേറ്റുമാണ് ഡി സി ബുക്‌സിന് ലഭിച്ചത്.

വിശ്വവിഖ്യാത തെറി(ജനറല്‍ ബുക്‌സ്(പേപ്പര്‍ബാക്ക്), വിശുദ്ധരും കഥകളും (ജാക്കറ്റസ്) Travel & Flavors (ഇംഗ്ലീഷ് മാസിക) എമര്‍ജിങ് കേരള(മലയാളം മാസിക) മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ (ജനറല്‍ ബുക്‌സ്- ഹാര്‍ഡ് ബൗണ്ട്) ഒറ്റമൂലികളും നാട്ടുവൈദ്യവും (ശാസ്ത്ര-സാങ്കേതിക-വൈദ്യശാസ്ത്രം), പാഠപുസ്തക ഇനത്തില്‍ ശ്രേഷ്ഠപാഠാവലി-4 എന്നിവയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

സെപ്റ്റംബര്‍ 2ന് വൈകിട്ട് 4 ന് ന്യൂ ദല്‍ഹി പ്രഗ്തി മൈതാനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Summary in English.

DC Books secured seven big awards for excellence in book production

The doyen of Malayalam publishing industry- DC Books secured seven big awards for excellence in book production organized by The Federation of Indian Publishers. Four first prizes are bagged by DC Books for the following books: Viswa Vikhyatha Theri in the category General Books (Paperbacks), Visudharum Kathakalum in the category Jackets, Travel & Flavors in the category Journals And House Magazines, and Emerging Kerala in the category Journals And House Magazines.
Mayyazhippuzhayute Theerangalil bagged the second prize in the category General Books (Hard Bound) Ottamoolikalum Nattuvaidyavum bagged the second prize in Scientific/Technical/Medical Books.
Certificate of Merit was bagged by Sreshtabhasha Padavali – IV Text Books: Primary &Upper Primary (Kindergarten to 8 Class).

The ceremony for Awards for Excellence in Book Production will take place on 2nd September 2016, at 4.00 p.m. in the Auditorium in Hall No.8, Pragati Maidan, New Delhi.

Federation of Indian Publishers award for Excellence in Book production is an annual award which is given in 13 categories. These categories are general books, art books, textbooks for schools and colleges, children books, reference books, paperbacks, etc.

The Federation of Indian Publishers is the representative body of publishers in English, Hindi and other regional Languages with its membership from all over India, representing more than 80 percent of the publishing industry. All the leading publishers of the country are its direct members, other publishers being represented through various local associations.

The post എഫ്.ഐ.പി ദേശീയ പുരസ്‌കാരങ്ങള്‍ ഇക്കൊല്ലവും ഡി സി ബുക്‌സിന് appeared first on DC Books.

വയലാ വാസുദേവന്‍പിള്ള അവാര്‍ഡ് പ്രൊഫ. അലിയാര്‍ക്ക്

$
0
0

aliyarഡോ. വയലാ വാസുദേവന്‍പിള്ള ഫൗണ്ടേഷന്‍ അവാര്‍ഡിന് പ്രൊഫ.അലിയാര്‍ അര്‍ഹനായി. അദ്ധ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, നാടക സിനിമാ സീരിയല്‍ നടന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

സെപ്റ്റംബര്‍ 5ന് വൈകിട്ട് വയലയിലെ ഫൗണ്ടേഷന്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അവാര്‍ഡ് സമ്മാനിക്കും.

The post വയലാ വാസുദേവന്‍പിള്ള അവാര്‍ഡ് പ്രൊഫ. അലിയാര്‍ക്ക് appeared first on DC Books.

Viewing all 929 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>