ഇക്കൊല്ലത്തെ ജ്ഞാനപീഠ പുരസ്‌കാരം പ്രമുഖ ബംഗാളി കവിയും അധ്യാപകനും നിരൂപകനുമായ ശംഖാ ഘോഷിന്. 7 ലക്ഷം രൂപയും,വെങ്കല ശില്‍പ്പവും, പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
1932ല്‍ ബംഗ്ലാദേശിലെ ചാന്ദ്പൂരില്‍ ജനിച്ച ശംഖാ ഘോഷ് ബംഗാളി സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. ബംഗബാസി കോളേജ്, ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അദീം ലത ഗുല്‍മോമെയ്, കബീര്‍ അഭിപ്രായ്, ബാബറെര്‍ പ്രാര്‍ഥന, മുര്‍ഖ് ബാരോ സമോജിക് നായ് തുടങ്ങിയവയാണ് പ്രമുഖ കൃതികള്‍. രചനാവൈഭവം കൊണ്ട് രവീന്ദ്രനാഥ ടാഗോറിന്റെ പിന്മുറക്കാരനായി അറിയപ്പെടുന്ന കവി കൂടിയാണ് ഘോഷ്.
രബീന്ദ്ര പുരസ്‌കാരം, സാഹിത്യ അക്കാദമി അവാര്‍ഡ്, സരസ്വതി സമ്മാന്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ 84 വയസായ ശംഖാ ഘോഷിന് ലഭിച്ചിട്ടുണ്ട്. 1991ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.