
അഷിത സ്മാരക പുരസ്‌കാരം സാറാജോസഫിന്. 25,000 രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. അഷിതയുടെ ഓര്‍മദിനമായ മാര്‍ച്ച് 27 വൈകീട്ട് അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തില്‍ കല്‍പ്പറ്റ നാരായണന്‍ പുരസ്‌കാരം സമര്‍പ്പിക്കും. റോസ് മേരി, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, സന്തോഷ് ഏച്ചിക്കാനം, ബി. മുരളി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
സൗമ്യാ ചന്ദ്രശേഖരന്‍ (കഥ), സുരേന്ദ്രന്‍ ശ്രീമൂലനഗരം (ബാലസാഹിത്യം), ശ്യാം തറമേല്‍ (കവിത), രമണി വേണുഗോപാല്‍ (നോവല്‍), തെരേസ ടോം (ഓര്‍മക്കുറിപ്പ്) എന്നിവര്‍ക്കാണ് അഷിത സ്മാരക സമിതിയുടെ മറ്റ് പുരസ്‌കാരങ്ങള്‍. അഷിതാസ്മാരക ബാലശ്രീപുരസ്‌കാരം ഓസ്റ്റിന്‍ അജിത്തിനും പ്രത്യേക ജൂറിപുരസ്‌കാരം സുജാ ഗോപാലനും (കവിത) നല്‍കും.
സാറാ ജോസഫിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
അഷിതയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
The post അഷിത സ്മാരക പുരസ്‌കാരം സാറാ ജോസഫിന് first appeared on DC Books.