Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

തനിമ പുരസ്കാരം ദീപക് പി.ക്ക്

$
0
0

കൊച്ചി: തനിമ കലാസാഹിത്യ വേദി കേരള നൽകുന്ന പതിനഞ്ചാമത് തനിമ പുരസ്കാരം ദീപക് പി.യുടെ നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം’ എന്ന പുസ്തകത്തിന് ലഭിച്ചു. 2018 ജനുവരി മുതൽ 20023 ഡിസംബർ വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച വിവരസാങ്കേതിക വിജ്ഞാനീയം വിഷയമാക്കിയുള്ള മലയാള പുസ്തകങ്ങളാണ് ഇത്തവണ പുരസ്കാരത്തിന് Textപരിഗണിച്ചത്. ഡോ.ടി.ടി ശ്രീകുമാർ ചെയർമാനും രാംമോഹൻ പാലിയത്ത്, ഡോ.യാസിൻ അഷറഫ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുസ്തകം തെരഞ്ഞെടുത്തത്. വിവരസാങ്കേതിക വിജ്ഞാന രംഗത്തെ പുതിയ മാറ്റങ്ങളെ പരിചയപ്പെടുത്തുക മാത്രമല്ല, അവ ഉണ്ടാക്കുന്ന സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പ്രശ്നങ്ങളെക്കൂടി അടയാളപ്പെടുത്തുന്ന പുസ്തകമാണ് ഇത്. മനുഷ്യബുദ്ധിയെ അതിജയിക്കുംവിധം നിർമ്മിതബുദ്ധി ജ്ഞാനാധികാരം കയ്യാളുന്ന വരുംകാലത്തെക്കുറിച്ച്, ഈ പഠനം ബോധ്യപ്പെടുത്തുന്നു എന്ന് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഡി സി ബുക്സാണ് പ്രസാധനം.

ജൂൺ അവസാനവാരത്തിൽ എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ പതിനായിരം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.

നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം’ എന്ന പുസ്തകം ലക്ഷ്യമിടുന്ന കാര്യങ്ങൾ നാലായി കാണാം. ഒന്നാമത്, വിവരാധിഷ്ഠിത സാങ്കേതിക വിദ്യകൾ ഒട്ടുമേ അരാഷ്ട്രീയമല്ല എന്ന ബോധ്യം സമൂഹത്തിലേക്കെത്തിക്കുക. രണ്ട്, കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സാങ്കേതികവിദ്യയുടെ രാഷ്ട്രീയം ഒരു ചർച്ചാവിഷയമായി അവതരിപ്പിക്കുക. മൂന്ന്, വായനക്കാർക്ക് ഇത്തരം സാങ്കേതികവിദ്യകൾ തുടർന്നും ഉപയോഗിക്കുമ്പോൾതന്നെ അവയുടെ സ്വാധീനവലയത്തിൽനിന്നും ഒരു കൈയകലം പാലിക്കാൻ സാധിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുക. മേൽപ്പറഞ്ഞ ലക്ഷ്യങ്ങളെക്കാൾ എല്ലാം ഉപരി നാലാമതായി നൈതികതയിലൂന്നിയ വിവരശാസ്ത്ര അൽഗോരിതങ്ങളുടെ ഒരു പുതിയ തലമുറ ഉണ്ടാവും എന്ന പ്രത്യാശ പുസ്തകരചനയിലുടനീളം വെച്ചുപുലർത്തിയിട്ടുമുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

The post തനിമ പുരസ്കാരം ദീപക് പി.ക്ക് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>