
എ പി കളയ്ക്കാട് സ്മാരക പുരസ്കാരത്തിന് എം മുകുന്ദന്റെ ‘നിങ്ങൾ’ എന്ന നോവൽ അർഹമായി. എ പി കളയ്ക്കാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡ് 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ആർ എസ് രാജീവ്, ഡോ. സീമ ജെറോം, ഡോ. എം എസ് നൗഫൽ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.
ഫാസിസ്റ്റ് ആശയങ്ങൾ ആത്മീയതയിൽ ചാലിച്ച് ജനങ്ങളിലെത്തിക്കുകയും മതേതരത്വവും ജനാധിപത്യവും അപ്രത്യക്ഷ മാക്കാനുള്ള ശ്രമങ്ങൾ സജീവമാ കുകയും ചെയ്യുന്ന ഇന്ത്യൻ ജീവിത പശ്ചാത്തലത്തിൽ മുകുന്ദ ന്റെ കൃതികളുടെ പ്രസക്തി ഏറുകയാണെന്നും ‘നിങ്ങൾ’ ഇതിന്റെ അവസാന ഉദാഹരണമാണന്നും സമിതി വിലയിരുത്തി.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
The post എ പി കളയ്ക്കാട് സ്മാരക പുരസ്‌കാരം എം മുകുന്ദന് first appeared on DC Books.