Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ജ്ഞാനപീഠ പുരസ്‌കാരം; ഗുൽസാറിനും ജഗദ്ഗുരു രാംഭദ്രാചാര്യക്കും

$
0
0

ഉറുദു കവിയും ഗാനരചയിതാവുമായ ഗുൽസാറിനും സംസ്ക‌ൃത പണ്ഡിതൻ ജഗദ് ഗുരു രാമഭദ്രാചാര്യയ്‌ക്കും 58-ാമത് ജ്ഞാനപീഠ പുരസ്കാരം.

ഉർദു സാഹിത്യത്തിലെ അതികായനാണ് ഗുൽസാർ. കവി, ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചു കലാലോകത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.  2002ൽ സാഹിത്യ അക്കാദമി അവാർഡ്, 2013ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ്, 2004ൽ പത്മഭൂഷൺ, അഞ്ചോളം ദേശീയ ചലച്ചിത്ര പുരസ്കാരം എന്നിവ സമ്മാനിച്ചു രാജ്യം ഗുൽസാറിനെ ആദരിച്ചിട്ടുണ്ട്.

ചിത്രകൂടിലെ തുളസി പീഠത്തിൻ്റെ മേധാവിയും സ്ഥാപകനുമായ ജഗദ്ഗുരു രാംഭദ്രാചാര്യ ഹിന്ദുമത ആത്മീയ നേതാവ് കൂടിയാണ്. ഹിന്ദി, അവധി, മൈഥിലി എന്നീ ഭാഷകളിലായി 100ലധികം പുസതകങ്ങൾ രചിച്ചിട്ടുണ്ട്. വിദ്യാഭ്യാസപ്രവർത്തകൻ, തത്വചിന്തകൻ, സംഗീതസംവിധായകൻ, നടൻ, നാടകകൃത്ത്, ഗായകൻ എന്നീ നിലകളിലും കഴിവുതെളിയിച്ചിട്ടുണ്ട്. ജഗദ്ഗുരു രാംഭദ്രാചാര്യ ഹാൻഡികേപ്ഡ് സർവകലാശാലയുടെ സ്ഥാപകനാണ്. 2014ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

The post ജ്ഞാനപീഠ പുരസ്‌കാരം; ഗുൽസാറിനും ജഗദ്ഗുരു രാംഭദ്രാചാര്യക്കും first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>