
വൈലോപ്പിള്ളി സ്മാരകസമിതി കവിതാപുരസ്‌കാരത്തിന് (10,000 രൂപ) സി. രേഷ്മയുടെ ‘ബോർഡർ ലൈൻ’ എന്ന കവിതാസമാഹാരം തിരഞ്ഞെടുക്കപ്പെട്ടു. ഡി സി ബുക്സാണ് പ്രസാധകർ. 22-ന് വൈകീട്ട് 3.30-ന് തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കും.
‘അനുരാഗിയുടെ ഡയറിയില്‍നിന്ന് തുടങ്ങി ഒരു നിമിഷം ശ്രദ്ധിക്കൂ എന്ന കവിതയില്‍ അവസാനിക്കുന്ന ‘ബോര്‍ഡര്‍ ലൈന്‍’ എന്ന പുസ്തകം ഒറ്റക്കവിത എന്ന നിലയില്‍ ഒരു മോണോഗ്രാഫ് ആയും വായിക്കാനുള്ള സാധ്യത മുന്നോട്ടുവെക്കുന്നു. ഏതു താളില്‍നിന്നും മുന്നോട്ടും പുറകോട്ടും സഞ്ചരിക്കാവുന്ന അരേഖീയവും അചരിത്രപരവുമായ സൗന്ദര്യബോധമാണ് ഈ സമാഹാരത്തിന്റേത്. അവതാരിക: സുധീഷ് കോട്ടേമ്പ്രം അനുരാഗിയുടെ ഡയറി, പെണ്‍പൂച്ചകളുടെ ലോകം. ശവജീവിതം. പഴയപാട്ടുകളുടെ പെണ്‍കുട്ടി, ചെമ്മരത്തിമുത്തി, മാനാവുന്നതെങ്ങനെ തുടങ്ങിയ 75 കവിതകള്‍.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
The post വൈലോപ്പിള്ളി കവിതാപുരസ്‌കാരം സി രേഷ്മയ്ക്ക് first appeared on DC Books.