Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

സർഗസാഹിതി പുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

$
0
0

ആർ പലേരി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 2023 ലെ ” സർഗസാഹിതി” പുരസ്കാരം കവി ദിവാകരൻ വിഷ്ണുമംഗലത്തിനു ലഭിച്ചു.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച “അഭിന്നം ” എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ഡിസംബർ 31ന് ചെറുപുഴയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ സംവിധായകനും നടനുമായ രഘുനാഥ് പലേരി അവാർഡ് സമ്മാനിക്കും. ഇരുപതിനായിരം രൂപയും ഫലകവുമാണ് അവാർഡ്.

പ്രശസ്ത നിരൂപകൻ ഇ പി രാജഗോപാലൻ, പ്രശസ്ത സാഹിത്യകാരനും പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ ജില്ല പ്രസിഡന്റുമായ  ടി.പി. വേണുഗോപാൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി: ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

കരുണയുടെയും സ്നേഹത്തിന്റെയും നന്മയുടെയും വീണ്ടെടുപ്പിനായുള്ള അഭിന്നതയുടെ സര്‍ഗ്ഗധ്യാനമാണ് ‘അഭിന്നം’ സമാഹാരത്തിലെ കവിതകള്‍.

ദിവാകരൻ വിഷ്ണുമംഗലത്തിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

ഡി സി/കറന്റ് ബുക്‌സ് ശാഖകളിൽ കോപ്പികള്‍ ലഭ്യമാണ്

The post സർഗസാഹിതി പുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>