
അധ്യാപകനും സാഹിത്യകാരനുമായിരുന്ന ആറ്റിങ്ങല്‍ ആര്‍ പങ്കജാക്ഷന്‍ നായരുടെ സ്മരണയ്ക്കായി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അക്ഷരശ്രീ പുരസ്‌കാരം എന്‍ എസ് സുമേഷ് കൃഷ്ണന്റെ ‘എന്റെയും നിങ്ങളുടെയും മഴകൾ’ എന്ന പുസ്തകത്തിന് ലഭിച്ചു. ഡി സി ബുക്സാണ് പ്രസാധനം. 11,111 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി ഏഴിന് രാവിലെ പത്തുമണിക്ക് തിരുവനന്തപുരം ജോയിന്‌റ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.
രാമചന്ദ്രൻ പരിപൂർണ്ണ കലാനിധി മുതൽ എന്റെയും നിങ്ങളുടെയും മഴകൾ വരെയുള്ള 51 കവിതകളുടെ സമാഹാരമാണ് ‘എന്റെയും നിങ്ങളുടെയും മഴകൾ’. അവതാരിക: ഏഴാച്ചേരി രാമചന്ദ്രൻ.
The post അക്ഷരശ്രീ പുരസ്‌കാരം എന്‍ എസ് സുമേഷ് കൃഷ്ണന് first appeared on DC Books.