2022,23 വർഷങ്ങളിലെ ഡോ സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങൾക്ക് അംഗീകാരം. ഡോ. കെ. രാജശേഖരൻ നായരുടെ ‘ചിരിയും ചിന്തയും സർഗ്ഗാത്മകതയും’, എ. ഹേമചന്ദ്രൻ, ഐ.പി.എസിന്റെ ‘ നീതി എവിടെ’, എന്നീ പുസ്തകങ്ങൾ ഉൾപ്പെടെ മൂന്നു പുസ്തകങ്ങളാണ് 2023 ലെ പുരസ്‌കാരത്തിന് അർഹമായത്. ഡോ. പി. കെ. രാജശേഖരന്റെ ‘ആത്മാവിന്റെ പാവകളിക്കാരാൻ ‘ എന്ന കൃതിക്കും പുരസ്‌കാരം ലഭിച്ചു.
2022ലെ അവാർഡുകൾക്ക് ഡോ. കവിത ബാലകൃഷ്ണൻ – (വായനാമനുഷ്യന്റെ കലാചരിത്രം), ഡോ. എം എൻ കാരശ്ശേരി – (തെരഞ്ഞെടുത്ത സാഹിത്യ ലേഖനങ്ങൾ), ഡോ. കെ മുരളീധരൻ – (വൈദ്യത്തിന്റെ ഭൂമിയും ആകാശവും) എന്നിവർ അർഹരായി.
The post ഡോ. സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു first appeared on DC Books.