Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

എന്‍ വി സാഹിത്യവേദി വൈജ്ഞാനിക പുരസ്‌കാരം എം എം ഹസ്സന്

$
0
0

പത്രാധിപരും സാഹിത്യകാരനുമായിരുന്ന എന്‍ വി കൃഷ്ണവാരിയരുടെ  ഓര്‍മ്മക്കായി രൂപീകരിച്ച എന്‍.വി.സാഹിത്യവേദിയുടെ പേരില്‍ നല്‍കിവരുന്ന ഏറ്റവും നല്ല വൈജ്ഞാനിക കൃതിക്കുള്ള ഈ വര്‍ഷത്തെ Textപുരസ്‌കാരം എം എം ഹസ്സന്‍ എഴുതിയ ‘ഓര്‍മ്മച്ചെപ്പ് എന്ന പുസ്തകത്തിന്.   ഡി സി ബുക്സ് മുദ്രണമായ കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആഗസ്റ്റ് 19ന് രാവിലെ 11ന് കോട്ടയം ഡി സി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ സിവി ആനന്ദബോസ് പുരസ്‌കാരം സമ്മാനിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, കെപിസിസി  ജനറല്‍ സെക്രട്ടറി പിഎ സലീം, ജോണ്‍ മുണ്ടക്കയം, ബിഎസ് ബാലചന്ദ്രന്‍, എംആര്‍ തമ്പാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കോൺഗ്രസ്സ് നേതാവ് എം എം ഹസ്സൻ തന്റെ അര നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം അനാവരണം ചെയ്യുകയാണ് ‘ഓര്‍മ്മച്ചെപ്പ്’ എന്ന പുസ്തകത്തിലൂടെ. കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക് കൂടി ഈ പുസ്തകം കടന്നു ചെല്ലുന്നു. ഇതിൽ വ്യക്തികളുണ്ട്. സംഭവങ്ങളുണ്ട്. ആഴത്തിൽ ചെല്ലുന്ന നിരീക്ഷണങ്ങളുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

The post എന്‍ വി സാഹിത്യവേദി വൈജ്ഞാനിക പുരസ്‌കാരം എം എം ഹസ്സന് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>