കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷനും ആര്‍ രാമചന്ദ്രന്‍ അനുസ്മരണ സമിതിയും സംയുക്തമായി നല്‍കിവരുന്ന പൂര്‍ണ-ആര്‍.രാമചന്ദ്രന്‍ കവിതാപുരസ്‌കാരത്തിന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി.പി. വിനോദിന്റെ ”സത്യമായും ലോകമേ” എന്ന കവിതാസമാഹാരം അര്‍ഹമായി. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവു അടങ്ങുന്നതാണ് പുരസ്‌കാരം. കെ രാജഗോപാല്‍, വീരാന്‍കുട്ടി, എന്‍ ജി നയനതാര എന്നിവരടങ്ങിയ വിധിനിര്‍ണ്ണയ സമിതിയാണ് കൃതി തെരഞ്ഞെടുത്തത്.
ഉഴുന്നുവടയും ജീവിതവും, അകലങ്ങളുടെ കവിതകള്‍, ആവിഷ്കാരസ്വാതന്ത്ര്യം, സത്യമായും ലോകമേ…, കുഴിമടി, ഗസല്‍ നെയ്യുന്നു,ദിശകളില്‍ തുടങ്ങിയ 51 കവിതകളുടെ സമാഹാരമാണ് ”സത്യമായും ലോകമേ”. ചിരപരിചിതമായ നിര്‍വചനങ്ങളില്‍ നിന്നും ആശയങ്ങളെ സ്വതന്ത്രമാക്കുന്ന പ്രക്രിയയാണ് വിനോദിന് എഴുത്ത്. വസ്തുക്കളില്‍നിന്ന് വേര്‍പെടുന്നതോടെ വാക്കുകള്‍ കാത്തുസൂക്ഷിക്കുന്ന ഒരു നിശ്ശ്ദതഈ കവികളിലുണ്ട് .തന്‍റെ ദെെനന്ദിനജീവിതാവസ്ഥകളെ നിത്യനൂതനമാക്കുന്നഭാവനയുടെ രസവാദവിദ്യ ഈ കവിതക്കൂട്ടിലുണ്ട്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post ടി പി വിനോദിന് പൂര്‍ണ-ആര്‍.രാമചന്ദ്രന്‍ കവിതാപുരസ്‌കാരം first appeared on DC Books.