Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

മികച്ച ശാസ്ത്രപ്രചാരകര്‍ക്കുള്ള എം.സി. നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

$
0
0

ശാസ്ത്രസാഹിത്യകാരനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളുമായ എം.സി. നമ്പൂതിരിപ്പാടിന്റെ പേരില്‍ മികച്ച ശാസ്ത്രപ്രചാരകര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന് ഡോ. കെ രാജശേഖരന്‍ നായര്‍, ഡോ. ഡി എസ് വൈശാഖന്‍ തമ്പി, ഡോ. ഡാലി ഡേവീസ് എന്നിവര്‍ അര്‍ഹരായി. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍, ടി രാധാമണി, കെ കെ കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന വിധിനിര്‍ണയ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. ഡോ. കെ രാജശേഖരന്‍ നായര്‍ ആരോഗ്യശുശ്രൂഷാ രംഗത്ത് വിശിഷ്ട സേവനത്തിനുടമയാണ്. പ്രസിദ്ധ ന്യൂറോളജിസ്റ്റും ശാസ്ത്രസാഹിത്യകാരനുമാണ്. വൈദ്യശാസ്ത്രത്തിന്റെ സ്മൃതിസൗന്ദര്യം, മുന്‍പേ നടന്നവര്‍, മുഖസന്ധികള്‍, ഞാന്‍ എന്ന ഭാവം തുടങ്ങി അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ. കെ രാജശേഖരന്‍ നായരുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

The post മികച്ച ശാസ്ത്രപ്രചാരകര്‍ക്കുള്ള എം.സി. നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles