കേരള സംസ്ഥാനയുവജനക്ഷേമബോർഡ് ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാപുരസ്കാരം- 2021 സാഹിത്യ വിഭാഗത്തിൽ സുധീഷ് കോട്ടേമ്പ്രം അർഹനായി. സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവപ്രതിഭകൾക്കാണ് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യുവ പ്രതിഭാ പുരസ്കാരം.
പുരസ്കാരങ്ങള്‍ 2023 മാര്‍ച്ച് 25 ന് ആലപ്പുഴ, ടൗണ്‍ ഹാളില്‍ വച്ച് ഫിഷറീസ്-സാസ്കാരിക-യുവജനകാര്യ വകുപ്പുമന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്യും.
The post സ്വാമിവിവേകാനന്ദൻ യുവപ്രതിഭാപുരസ്കാരം സുധീഷ് കോട്ടേമ്പ്രത്തിന് first appeared on DC Books.