പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്‌കാരികവേദിയുടെ കണ്ണശ്ശസാഹിത്യ പുരസ്‌കാരം കെ രാജഗോപാലിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘പതികാലം‘ എന്ന കവിതാസമാഹാരത്തിനാണ് അംഗീകാരം.
പതികാലം, മരുമക്കത്തായം, മറവികുത്തുന്ന മില്ല്, കുരവച്ചേച്ചി, ആള്‍മാറാട്ടം, കറുപ്പിന്റെ മണം തുടങ്ങിയ കെ. രാജഗോപാലിന്റെ 40 കവിതകളാണ് ‘പതികാലം. നേരിട്ടറിയാത്ത ഒന്നിന്റെയും സാക്ഷ്യം ഈ കവിതകളിലില്ല. നദീജലത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ കേട്ടുറങ്ങുന്നൊരാളായതിനാലാവാം രാജഗോപാലിന്റെ കവിതയിലുടനീളം ജലസ്പര്‍ശം, ആര്‍ദ്രത, വീട്ടുകിണറിലും പമ്പയിലെ ജലം, പൈപ്പുവെള്ളമോ അതിന്റെ കൈവഴി. എണീക്കാന്‍ മടിച്ച് കിടക്കയില്‍ കിടക്കുമ്പോഴും സൈ്വരം കെടുത്തുന്ന മൂത്രക്കുഴലില്‍ താനറിയുന്നത് അതേ നദിയുടെ ഊക്കേറിയ മറ്റൊരു കൈവഴി. അവതാരിക: കല്പറ്റ നാരായണന്‍
The post കണ്ണശ്ശസാഹിത്യ പുരസ്‌കാരം കെ രാജഗോപാലിന് first appeared on DC Books.