ഈ വര്‍ഷത്തെ വക്കം മൗലവി പുരസ്‌കാരത്തിന് ഡോ. കെ എന്‍ പണിക്കരും എ അബ്ദുസ്സലാം സുല്ലമിയും അര്‍ഹരായി. കാല്‍ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.
മതേതര ചരിത്ര രചനാരംഗത്ത് നല്‍കിയ മൗലിക സംഭാവനകള്‍ പരിഗണിച്ചാണു കെ എന്‍ പണിക്കര്‍ക്ക് പുരസ്‌കാരം. 1921ലെ മലബാര്‍ മാപ്പിള പ്രക്ഷോഭത്തെ കുറിച്ചുള്ള വര്‍ഗീയ വ്യാഖാനങ്ങളുടെ മുനയൊടിച്ച പണിക്കരുടെ ഗവേഷണവും മതേതര പ്രതിബദ്ധത പ്രകടമാക്കുന്ന അദ്ദേഹത്തിന്റെ ചരിത്ര ശാസ്ത്രകൃതികളും രാജ്യത്തിന്റെ ചരിത്ര പഠന രംഗത്ത് വിലപ്പെട്ടതാണെന്ന് പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ചരിത്രാധ്യാപകനായും കാലടി സര്‍വകലാശാല വൈസ് ചാന്‍സലറായും സസ്ഥാന ഉന്നത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് ചെയര്‍മാനായും പണിക്കര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഹദീസ് പഠന നിരൂപണ ശാസ്ത്ര രംഗത്ത് കേരളത്തില്‍ പ്രശസ്തനായ എ അബ്ദുസ്സലാം സുല്ലമി നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഹദീസ് വിജ്ഞാനീയത്തില്‍ മലയാളത്തിലെ ആധികാരിക സ്രോതസ്സാണു സലാം സുല്ലമി. ഈ രംഗത്തുള്ള അദ്ദേഹത്തിന്റെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണു അവാര്‍ഡ്.
പത്രപ്രവര്‍ത്തനം, ദൈവശാസ്ത്രം, സാമൂഹിക സേവനം, അറബി സാഹിത്യം തുടങ്ങിയ രംഗങ്ങളില്‍ യഥാക്രമം കെ അബൂബക്കര്‍, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്, ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍, പ്രഫ. മുഹമ്മദ് കുട്ടശേരി എന്നിവരാണ് കേരള മുസ്‌ലിം നവോത്ഥാന നായകനും സ്വദേശാഭിമാനി പത്രസ്ഥാപകനുമായ വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ നാമധേയത്തിലുള്ള മുന്‍ വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ക്കു അര്‍ഹരായത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വക്കം മൗലവി പഠന ഗവേഷണ കേന്ദ്രമാണു അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
The post കെ എന്‍ പണിക്കര്‍ക്ക് വക്കം മൗലവി പുരസ്‌കാരം appeared first on DC Books.