ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രൊഫ .വി .മധുസൂദനൻ നായർക്ക് . സമഗ്ര സാഹിത്യ സംഭാവനയ്ക്കാണ് പുരസ്കാരം . അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കം, പ്രശസ്തിപത്രം, ഓർമ്മപ്പൊരുളും ( ഫലകവും) അടങ്ങുന്നതാണ് പുരസ്കാരം .
പൂന്താനത്തിൻ്റെ ജൻമദിനമായ കുംഭമാസത്തിലെ ‘അശ്വതി നാളിൽ ( 2023 ഫെബ്രുവരി 24 വെള്ളിയാഴ്ച) വൈകിട്ട് 5ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പുരസ്കാരം സമ്മാനിക്കും..
The post ജ്ഞാനപ്പാന പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക് first appeared on DC Books.