
ഈ വർഷത്തെ അക്‌ബർ കക്കട്ടിൽ അവാർഡ് സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’ ക്ക്. അമ്പതിനായിരം രൂപയും പോൾ കല്ലാനോട് രൂപകൽപ്പനചെയ്ത ശിൽപ്പവുമടങ്ങുന്ന പുരസ്‌കാരം അക്ബർ കക്കട്ടിൽ ട്രസ്‌റ്റാണ് ഏർപ്പെടുത്തിയത്. ഫെബ്രുവരി 17 ന് വൈകിട്ട് 4.30 ന് അളകാപുരിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ നോവലിസ്റ്റ് എം മുകുന്ദൻ പുരസ്‌കാരം സമ്മാനിക്കും.