
ഒ വി വിജയന്‍ സ്മാരക സമിതി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാപുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ദേവദാസ് വി എം-ന്റെ ‘കാടിനു നടുക്കൊരു മരം’ എന്ന കഥാസമാഹാരത്തിന്. പി എഫ് മാത്യൂസിന്റെ ‘അടിയാളപ്രേത’ മാണ് മികച്ച നോവല്‍. നിഥിന്‍ വി എന്‍-ന്റെ ‘ചാഛാനാ’ണ് യുവകഥാ പുരസ്‌കാരം. ഫെബ്രുവരി 26ന് തസ്രാക്കില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ചരിത്രത്തിലെയും മിത്തുകളിലെയും അപൂര്‍ണ്ണ ധ്വനി കളെ പുതിയകാലത്തിനു മുന്നില്‍ മുഖാമുഖം നിര്‍ത്തിക്കൊണ്ട് അവയ്ക്ക് സമകാലികമായൊരു അനൂഭൂതി സ്ഥലം സൃഷ്ടിച്ചെ ടുക്കുന്ന കഥകളാണ് വി എം ദേവദാസിന്റെ ‘കാടിനു നടു ക്കൊരു മരം’ എന്ന സമാഹാരത്തിലെ കഥകള്‍. ഇക്കഥകള്‍ നമ്മുടെ കഥയില്‍ ചിരപരിചിതമല്ലാത്ത കഥാവ്യാ(ആ)ഖ്യാനത്തിന്റെ തുടര്‍ച്ചകളില്‍ ഉറപ്പുള്ള ഇഴകളാകുന്നു. ചുമരെഴുത്ത്, മാറാപ്പ്, തൈക്കാട്ടില്‍ ലോനയെ ഞങ്ങളങ്ങ് തട്ടിക്കളഞ്ഞ വിധം, സന്ദേശകാവ്യം, കാടിനു നടുക്കൊരു മരം, കീഴ്ക്കാം തൂക്ക്, വെള്ളിനക്ഷത്രം, വിഷം എന്നിവയാണ് ഈ സമാഹാ രത്തിലെ കഥകള്‍.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post ഒ വി വിജയന്‍ സ്മാരക സമിതി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു first appeared on DC Books.