കൈരളി സരസ്വതി സ്മാരക സാഹിത്യ സമിതിയുടെ കൈരളി സരസ്വതി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്രസംഭാവന സാഹിത്യ പുരസ്കാരം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്. 25,000 രൂപയുടേതാണ് പുരസ്കാരം. മാർച്ച് രണ്ടാംവാരത്തോടെ തിരുവനന്തപുരത്ത് പുരസ്കാരം സമ്മാനിക്കും. സാഹിത്യ പ്രതിഭാപുരസ്കാരം മാധ്യമപ്രവർത്തകൻ ടി.ബി.ലാലിനും ബാലവൈജ്ഞാനിക പുരസ്കാരം പള്ളിയറ ശ്രീധരനും ലഭിക്കും.
മറ്റു പുരസ്കാരങ്ങൾ
- അനിതാ വിശ്വം ( കവിതാവിഭാഗം-വഴിവിളക്കിന്റെ പാട്ട്)
- ഡോ. എം.ടി.ശശി (കഥാവിഭാഗം-അഭിജിത്തിന്റെ അമ്മ)
- വി.ഷിനിലാൽ (നോവൽ-ഉടൽ ഭൗതികം)
- ഡോ. എം.ആശ (വൈജ്ഞാനിക സാഹിത്യം-അരങ്ങിലെ പെണ്ണ്)
- ഡോ.ജേക്കബ് സാംസൺ(ഹാസ്യ സാഹിത്യം- ചെല്ലപ്പന്റെ ഡേറ്റ)
- സന്ധ്യ ഇടവൂർ (ഓർമ്മക്കുറിപ്പ്-തീണ്ടാരി)
- ഗോതുരുത്ത് ജോസ് (ബാലസാഹിത്യവിഭാഗം, കവിത-പുന്നാരച്ചെപ്പ് )
- പ്രശാന്ത് വിസ്മയ (ബാലസാഹിത്യവിഭാഗം, കഥ /നോവൽ മാന്ത്രികപ്പൂച്ച)
The post കൈരളി സരസ്വതി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു first appeared on DC Books.