Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

അയനം –എ. അയ്യപ്പൻ കവിതാപുരസ്കാരം എം.എസ്.ബനേഷിന്റെ ‘പേരക്കാവടി’ക്ക്

$
0
0

മലയാളത്തിന്റെ പ്രിയകവി എ.അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പതിനൊന്നാമത് അയനം-എ.അയ്യപ്പന്‍ കവിതാപുരസ്‌കാരം  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എം. എസ്. ബനേഷിന്റെ ‘പേരക്കാവടി’ക്ക്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അൻവർ അലി ചെയർമാനും അനു പാപ്പച്ചൻ, കുഴൂർ വിത്സൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.

മലയാള കവിതയെ സർഗ്ഗാത്മക രാഷ്ട്രീയാനുഭവമാക്കി മാറ്റുന്ന കവിതാ സമാഹാരമാണ് ബനേഷിന്റെ പേരക്കാവടി. ആഗോളതയ്ക്കും ഹിംസയ്ക്കും വർഗ്ഗീയതയ്ക്കുമെതിരെ സാധാരണ ജനതയുടെ ആത്മരോഷത്തിന്റെ പൊട്ടിത്തെറി ഈ കവിതയിൽ തൊട്ടറിയാം. ആധുനികാനന്തര കവിത പ്രമേയസ്വീകരണത്തിലും പരിചരണത്തിലും കൈക്കൊണ്ട പുതുമ അതിന്റെ മുഴക്കത്തിൽ കാണാവുന്ന കവിതകളാണ് എം.എസ്. ബനേഷിന്റേത്. പൂർവ്വസൂരികളിൽനിന്ന് തീർത്തും വിഭിന്നമായ വഴി സ്വീകരിക്കുമ്പോഴും മലയാള കാവ്യപാരമ്പര്യത്തിന്റെ പച്ചഞരമ്പ് തന്റെ കാവ്യശരീരത്തിൽ നിലനിർത്താൻ കവിക്ക് കഴിയുന്നു. സമകാല ജീവിതത്തോടും ചരിത്രത്തോടുമുള്ള കവിയുടെ മൂർച്ചയുള്ള ഒച്ചയും, സൂക്ഷ്മവും തീവ്രവുമായ പ്രതികരണങ്ങളും വായനക്കാരന് ഊർജ്ജവും ഉൾവെളിച്ചവും നൽകുന്നു എന്നും ജൂറി അഭിപ്രായപ്പെട്ടു. 2023 ഫെബ്രുവരി 20 ന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽവെച്ച് കെ.സി.നാരായണൻ പുരസ്കാരം സമ്മാനിക്കും.

പത്രസമ്മേളനത്തിൽ അൻവർ അലി, അനു പാപ്പച്ചൻ, അയനം ചെയർമാൻ വിജേഷ് എടക്കുന്നി, ടി.എം.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

നിരോധിക്കപ്പെട്ട നിമിഷങ്ങളുടെ ക്യുവിൽനിന്ന് എഴുതിപ്പോയ കവിതകളാണ് ‘പേരക്കാവടി’. വെല്ലുവിളിയുണർത്തുന്ന, ഉള്ളം തൊടുന്ന കവിതകളുടെ സത്ത. ശൈലീവിന്യാസവും അതിന്റെ അഗാധതയുംകൊണ്ട് അനന്യമായ കവിതകൾ. നെഞ്ചും വിരിച്ച് തലകുനിക്കുന്നു. കാത്തുശിക്ഷിക്കണേ, നല്ലയിനം പുലയ അച്ചാറുകൾ എന്നിവയ്ക്കുശേഷം എം എസ് ബനേഷിന്റെ കവിതാസമാഹാരം.

 

The post അയനം – എ. അയ്യപ്പൻ കവിതാപുരസ്കാരം എം.എസ്.ബനേഷിന്റെ ‘പേരക്കാവടി’ക്ക് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>