Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2022; ചുരുക്കപ്പട്ടികയിൽ ഇടംനേടി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഏഴ് പുസ്തകങ്ങള്‍

$
0
0

പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ ഇടംനേടി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഏഴ് പുസ്തകങ്ങള്‍. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റെ ‘ആഗസ്റ്റ് 17′ , അശോകന്‍ ചരുവിലിന്റെ ‘കാട്ടൂര്‍ കടവ് ‘, വിനിൽ പോളിന്റെ ‘മൃഗയ: കേരളത്തിന്റെ നായാട്ടു ചരിത്രം’, കെ എന്‍ പ്രശാന്തിന്റെ ‘പൊനം’  , ബി രാജീവന്റെഇന്ത്യയുടെ വീണ്ടെടുക്കല്‍’ ,  അജയ് പി മാങ്ങാടിന്റെമൂന്ന് കല്ലുകള്‍’  , കെ വേണുവിന്റെഒരന്വേഷണത്തിന്റെ കഥ’  എന്നീ പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച ഒരു പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023-ന്റെ വേദിയിൽ വെച്ച് ജനുവരി 14ന് വൈകുന്നേരം 7 മണിക്ക് അവാര്‍ഡ് പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

The post ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2022; ചുരുക്കപ്പട്ടികയിൽ ഇടംനേടി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഏഴ് പുസ്തകങ്ങള്‍ first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>