കഥാകൃത്തും നോവലിസ്റ്റുമായ ടി.വി.കൊച്ചുബാവയുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ യുവകലാസാഹിതി-ടി.വി.കൊച്ചുബാവ കഥാപുരസ്‌കാരം അധ്യാപികയും കഥാകാരിയുമായ ഇ.കെ.ഷാഹിനയ്ക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ‘പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍’ എന്ന കഥയ്ക്കാണ് പുരസ്‌കാരം.
നവംബര്‍ 25ന് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ചേരുന്ന കൊച്ചുബാവ അനുസ്മരണ സമ്മേളനത്തില്‍ സംവിധായകന്‍ മധുപാല്‍ പുരസ്‌കാരം സമ്മാനിക്കും.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ജനിച്ച ഇ കെ ഷാഹിന ചരിത്രം സോഷ്യല്‍വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദങ്ങള്‍, വിദ്യാഭ്യാസത്തില്‍ ബാച്ചിലര്‍ ബിരുദം എന്നിവ നേടിയിട്ടുണ്ട്. ‘അനന്തപത്മനാഭന്റെ മരക്കുതിരകള്‍’ ആണ് ആദ്യ കഥാ സമാഹാരം. ‘പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍’ ‘ഒറ്റ ഞൊടിക്കവിതകള്‍’ ‘അഷിതയുടെ കത്തുകള്‍’ , ‘പ്രവാചകന്‍’, ‘പ്രണയത്തിന്റെ തീക്കാടിനുമപ്പുറം’ എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു. കഥകള്‍ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇടശ്ശേരി അവാര്‍ഡ് ,മുതുകുളംപര്‍വതിയമ്മ പുരസ്‌ക്കാരം,ഗൃഹലക്ഷ്മി കഥാ പുരസ്‌ക്കാരം ,അവനീബാല കഥാ പുരസ്‌ക്കാരം ,വനിതാ കലാലയ കഥാ പുരസ്‌ക്കാരം ,കടത്തനാട്ട് മാധവിയമ്മ കവിതാ പുരസ്‌ക്കാരം ,കാവ്യ കൈരളി പുരസ്‌ക്കാരം ,കര്‍മ്മ അവാര്‍ഡ് ,അങ്കണം അവാര്‍ഡ്,അറ്റ്‌ലസ് കൈരളി കഥാ പുരസ്‌ക്കാരം ,കമല സുരയ്യ കഥാ പുരസ്‌കാരം (പ്രത്യേക പരാമര്‍ശം ), എന്നീ അംഗീകാരങ്ങള്‍ ലേഭിച്ചിട്ടുണ്ട്.
The post ഇ.കെ ഷാഹിനയ്ക്ക് ടി.വി.കൊച്ചുബാവ കഥാപുരസ്‌കാരം appeared first on DC Books.