Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി.ഗണേഷിന്

$
0
0

2022 ലെ സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിന് സി.ഗണേഷ് അര്‍ഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ചങ്ങാതിപ്പിണര്‍’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 15000 രൂപയും Textപ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 18 ന് ആലപ്പുഴ ജനജാഗൃതി ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വച്ച് സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ സമ്മാനിക്കും. ഡിസി ബുക്‌സ് ആണ് ചങ്ങാതിപ്പിണര്‍ പ്രസിദ്ധീകരിച്ചത്.

ഡോ.സുജാതബായ്, കമറുദ്ദീന്‍ പരപ്പില്‍, എസ്.മുരളീധരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.  പുതിയ കഥാസാഹിത്യത്തിന്‍റെ പ്രതിനിധിയായ സി. ഗണേഷിന്റെ കഥാസമാഹാരമാണ് ചങ്ങാതിപ്പിണര്‍. വിവിധ ആനുകാലികങ്ങളില്‍ വന്ന പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. പ്രശസ്ത നിരൂപകന്‍ പി കെ രാജശേഖരന്റേതാണ്  അവതാരിക. വാളെടുത്തവര്‍, ചങ്ങാതിപ്പിണര്‍, പേരുസമ്മേളനം, അടിമമാതാ തുടങ്ങിയ ഈ സമാഹാരത്തിലെ കഥകളെല്ലാം വിവിധ ആനുകാലികങ്ങളില്‍ വന്നപ്പൊഴേ ഏറെ ചര്‍ച്ചചെയ്യപ്പെട്ടവയാണ്. ജീവിതയാഥാര്‍ത്ഥ്യങ്ങളെ മൂര്‍ത്തമായി പ്രശ്നവല്‍ക്കരിക്കുന്നവയാണ് ഈ രചനകളെല്ലാം.

The post സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി.ഗണേഷിന് first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles