Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

എം കെ സാനുവിനും സ്‌കറിയ സക്കറിയക്കും എംജി ഡി ലിറ്റ്‌

$
0
0

പ്രൊഫസര്‍ എംകെ സാനുവിനും പ്രൊഫസര്‍ സ്‌കറിയ സക്കറിയയ്ക്കും എംജി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിക്കും. സെപ്റ്റംബർ 15ന് സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഡി ലിറ്റ് ബിരുദം കൈമാറുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു തോമസ് അറിയിച്ചു.
എഴുത്തുകാരനും നിരൂപകനും പ്രഭാഷകനും കേരളത്തിന്‍റെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ പ്രൊഫ. എംകെ സാനു മലയാള വിജ്ഞാന സാഹിത്യശാഖയുടെ വികാസത്തിനും വിപുലീകരണത്തിനും നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.

മലയാളത്തിന് ആദ്യ നിഘണ്ടു സമ്മാനിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ സംഭാവനകൾ ഭാഷാലോകത്തെ അറിയിച്ചതിനാണ്‌ പ്രൊഫ. സ്കറിയ സക്കറിയക്ക്‌ അംഗീകാരം.
ഫ്രാൻസിൽ നിന്നുള്ള ശാസ്ത്ര ഗവേഷകരായ പ്രൊഫ. ഡിഡിയർ സൽ, പ്രൊഫ. യവ്സ് ഗ്രോഫെൻസ് എന്നിവർക്ക് ഡോക്‌ടർ ഓഫ് സയൻസ് (ഡിഎസ്‌സി) ബഹുമതികൾ നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഡോ. ബാബു തോമസ് കൂട്ടിച്ചേര്‍ത്തു.

The post എം കെ സാനുവിനും സ്‌കറിയ സക്കറിയക്കും എംജി ഡി ലിറ്റ്‌ first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>