2022-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരവും യുവസാഹിത്യ പുരസ്‌കാരവും പ്രഖ്യാപിച്ചു. സേതുവിന്റെ ‘ചേക്കുട്ടി‘ എന്ന നോവൽ ബാലസാഹിത്യ പുരസ്‌കാരം നേടി. അനഘ ജെ കോലത്തിന്റെ ‘മെഴുകുതിരിക്ക്, സ്വന്തം തീപ്പെട്ടി’ എന്ന കവിതാസമാഹാരത്തിനാണ് യുവ സാഹിത്യ പുരസ്‌കാരം. ഡി സി ബുക്‌സാണ് രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ജോയ് വാഴയില്‍, ഡോ. കെ മുത്തുലക്ഷ്മി, ഡോ. കെഎം അനില്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
The post കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരവും യുവസാഹിത്യ പുരസ്‌കാരവും പ്രഖ്യാപിച്ചു first appeared on DC Books.↧