പി പി ജാനകിക്കുട്ടി സ്മാരക ട്രസ്റ്റും, പുരോഗമന കലാസാഹിത്യ സംഘം പെരിന്തല്‍മണ്ണ മേഖലാ കമ്മിറ്റിയും ചേർന്ന് ഏർപ്പെടുത്തിയ പി പി ജാനകിക്കുട്ടി പുരസ്‌കാരം ഡോ.സംഗീത ചേനംപുല്ലിക്ക്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ” കവിത വഴി തിരിയുന്ന വളവുകളിൽ “ എന്ന കൃതിക്കാണ് അംഗീകാരം. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ചില ഓർമ്മകളുടെ ഭാരങ്ങളും പ്രാചീനഗന്ധങ്ങളും അനുഭൂതികളും പൊതിഞ്ഞുനിൽക്കുന്നതാണ് സംഗീത ചേനംപുല്ലിയുടെ കവിതകളെന്നും, പെണ്ണവസ്ഥകളുടെ രാഷ്ട്രീയവും, ഒപ്പം തുറന്ന രാഷ്‌ട്രീയപരിസരവും സംഗീതയുടെ കവിതകളിൽ കരുത്തിൻ്റെ ഭാഷ ചമയ്‌ക്കുന്നതായി അനുഭവപ്പെടുന്നു എന്നും വിധികർത്താക്കളായ ഡോ. കെ പി മോഹനൻ, പി എസ് വിജയകുമാർ, അജിത്രി എന്നിവർ വിലയിരുത്തി.
മനുഷ്യവാഴ്വിന്റെ നാനാമുഖങ്ങളിലേക്കും പെണ്‍മനസ്സിന്റെ നിസ്സഹായതകളിലേക്കും ചൂഷിതമനസ്സിന്റെ സന്ദേഹങ്ങളിലേക്കുമുള്ള വെളിപ്പെടലുകളാണ് ഈ കവിതകള്‍.ചുറ്റുപാടുകളിലെ വര്‍ണ്ണവിന്യാസവും രൂപവിന്യാസവും സൂക്ഷ്മമായ പദച്ചര്‍പ്പുകളിലൂടെ കവിതയിലാക്കുകയാണ് ഈ എഴുത്തുകാരി. കവിത വഴിതിരിയുന്ന വളവുകളില്‍,നിന്നിലേക്ക് ചില ജനല്‍വഴികള്‍,കഥയിലില്ലാത്ത ചോദ്യങ്ങള്‍, തനിയാവര്‍ത്തനം, അടുക്കള: ചില വിയോജനക്കറിപ്പ്, ഋതുഭേദങ്ങളിലൊരാള്‍ തുടങ്ങിയ 55 കവിതകളാണ് ‘കവിത വഴി തിരിയുന്ന വളവുകളില്‍’.
The post പി പി ജാനകിക്കുട്ടി പുരസ്‌കാരം ഡോ. സംഗീത ചേനംപുല്ലിയ്‌ക്ക് first appeared on DC Books.