Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

പി കേശവദേവ് സാഹിത്യപുരസ്‌കാരം പി.കെ. രാജശേഖരന്

$
0
0

പി.കേശവദേവിന്റെ സ്മരണാര്‍ത്ഥം ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള  പി.കേശവദേവ് സാഹിത്യപുരസ്‌കാരം ഡോ.പി.കെ രാജശേഖരന്. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ക്കൊപ്പം ‘ദസ്തയേവ്സ്‌കി ഭൂതാവിഷ്ടന്റെ ഛായാപടം’ എന്ന പഠന ഗ്രന്ഥം പ്രത്യേകം പരിഗണിച്ചാണ് പുരസ്‌കാരം. പി.കേശവദേവ് ഡയാബ്‌സ്‌ക്രീന്‍ കേരള പുരസ്‌കാരത്തിന് ടൈംസ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി എഡിറ്റര്‍ പ്രീതു നായര്‍ അർഹയായി. പ്രഥം പി.കേശവദേവ് മലയാളം പുരസ്‌കാരം  അമേരിക്കയിലെ ടെക്സസില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള അസോസിയേഷന്‍ ഓഫ് ഡാളസിന് ലഭിച്ചു.1500 ല്‍ പരം അംഗങ്ങള്‍, ബൃഹത്തായ മലയാളം ലൈബ്രറി, കൈരളി മാസിക, മലയാളം പഠനക്ലാസ്, സാഹിത്യ സമ്മേളനങ്ങള്‍, സാഹിത്യ ചര്‍ച്ചകള്‍ എന്നിവയിലൂടെ സജീവമാണ് ഈ സംഘടന.

മലയാള സാഹിത്യത്തെ വിശ്വമാനവികതയുടെ മഹനീയ സന്ദേശം പകര്‍ന്നു നല്‍കി ഉല്‍ബുദ്ധമാക്കിയ പ്രതിഭാശാലിയായ എഴുത്തുകാരനാണ് പി കേശവദേവ്. കഥ, നോവല്‍, നാടകം, ആത്മകഥ തുടങ്ങിയ രംഗങ്ങളിലെല്ലാം അദ്ദേഹം സ്വന്തം വ്യക്തിത്വം അനശ്വരമാക്കി. സമൂഹത്തിലെ സമ്പന്ന വര്‍ഗ്ഗത്തിന്റെ അധീനതയിലായിരുന്ന സാഹിത്യ സാംസ്‌കാരിക രംഗങ്ങള്‍ക്ക് നവോത്ഥാനം നല്‍കുന്നതില്‍ കേശവദേവ് നേതൃത്വപരമായ പങ്ക് വഹിച്ചു.

The post പി കേശവദേവ് സാഹിത്യപുരസ്‌കാരം പി.കെ. രാജശേഖരന് first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>