മണപ്പുറം സമീക്ഷ, രാമു കാര്യാട്ടിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ രാമു കാര്യാട്ട് പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്. 25,000 രൂപയാണ് പുരസ്‌കാരത്തുക. മലയാളസിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനയെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം.
ചെറുകഥാകൃത്ത് ഡി.എം. പൊറ്റെക്കാടിന്റെ പേരിലുള്ള സാഹിത്യപുരസ്‌കാരത്തിന് കെ. രേഖയും തൊഴിലാളിസംഘടനാ പ്രവര്‍ത്തകനായിരുന്ന സി.കെ.ജി. വൈദ്യരുടെ പേരിലുള്ള പുരസ്‌കാരത്തിന് ആദിവാസി-ദളിത്പക്ഷ പ്രവര്‍ത്തക ധന്യ രാമനും അര്‍ഹയായി. 10,000 രൂപയുടേതാണ് ഈ പുരസ്‌കാരങ്ങള്‍.
21-ന് 2.30-ന് തളിക്കുളം ബ്ലൂമിങ് ബഡ്സ് സ്‌കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ശ്രീകുമാരന്‍ തമ്പിക്ക് പുരസ്‌കാരം സമ്മാനിക്കും.
ശ്രീകുമാരന്‍ തമ്പിയുടെ പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കൂ
The post രാമു കാര്യാട്ട് പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് first appeared on DC Books.