പത്തനംതിട്ട ; ഡോ.നെല്ലിക്കല്‍ മുരളീധരന്‍ ഫൗണ്ടേഷന്റെ ‘ഡോ.നെല്ലിക്കല്‍ മുരളീധരന്‍ സ്മാരക കവിതാ പുരസ്‌കാരം 2022′ അസീം താന്നിമൂടിന്റെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച`മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന സമാഹാരത്തിന്. 20001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
നെല്ലിക്കല്‍ മുരളീധരന്റെ ചരമദിനമായ ഏപ്രില്‍ 25ന് പത്തനംതിട്ട ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. പ്രൊഫ.വി എന്‍ മുരളി,പ്രൊഫ.എ ജി ഒലീന, പ്രൊഫ.ബി രവികുമാര്‍, ഡോ.ഫാ.മാത്യൂസ് വാഴക്കുന്നം, പ്രൊഫ.ഡി.പ്രസാദ് എന്നിവര്‍ അടങ്ങിയ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് പുസ്തകം തെരഞ്ഞെടുത്തത്.
അധികപ്പേടി,കണ്‍ഫ്യൂഷന്‍,മണിച്ചീടെ വീട്ടില്‍ വെളിച്ചമെത്തി,ച്യൂയിങ്ഗം,ജലമരം,പക്ഷിയെ വരയ്ക്കല്‍, കേട്ടു പതിഞ്ഞ ശബ്ദത്തില്‍,പ്രളയം,തൊട്ടാവാടിമുള്ള്,ദൈവത്തിന്റെ ഫോണ്‍ നമ്പര്‍, കാടുവരയ്ക്കല്‍, നിയ്യത്ത്,ലിപിയിരമ്പം, താണു നിവരുന്ന കുന്നില്‍…തുടങ്ങി ശ്രദ്ധേയങ്ങളായ 64 കവിതകള്‍ അടങ്ങുന്ന സമാഹാരമാണ് അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’. 2021ലെ മൂലൂര്‍ സ്മാരക പുരസ്‌കാരവും അബുദാബി ശക്തി പുരസ്‌കാരവും ഈ കൃതിക്കു ലഭിച്ചിരുന്നു.