ആലപ്പുഴ: അഞ്ചാമത് യുവകലാസാഹിതി വയലാർ രാമവർമ്മാ കവിതാ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലം രചിച്ച ” അഭിന്നം” എന്ന കവിതാ സമാഹാരത്തിന്. മലയാള കവിതയിൽ ഭാവുകത്വ പരിണാമങ്ങൾക്കതീതമായ കാവ്യസംസ്കാരം പുലർത്തുന്ന കവിതകളാണ് ” അഭിന്നം” എന്ന കവിതാ സമാഹാരത്തിലുള്ളതെന്ന് പുരസ്കാര സമിതി വിലയിരുത്തി. ഡി സി ബുക്‌സാണ് പുസ്തക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വയലാർ രാഘവപ്പറമ്പിൽ ചെയർമാൻ വയലാർ ശരശ്ചന്ദ്രവർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന പുരസ്കാര സമിതി യോഗത്തിൽ അംഗങ്ങളായ കവി ആലങ്കോട് ലീലാകൃഷ്ണൻ , ഇ.എം സതീശൻ, ഡോ.പ്രദീപ് കൂടയ്ക്കൽ, അസീഫ് റഹീം (കൺവീനർ) എന്നിവർ പങ്കെടുത്തു. പതിനായിരത്തി ഒരുനൂറ്റി പതിനൊന്നു രൂപയും (11,111/- രൂപ) പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 4 ന് 4 മണിക്ക് വയലാർ സ്മൃതി മണ്ഡപത്തിൽ ചന്ദ്രകളഭം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post യുവകലാസാഹിതി വയലാർ രാമവർമ്മാ കവിതാ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന് first appeared on DC Books.