Quantcast
Viewing all articles
Browse latest Browse all 929

സൗഹൃദ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന്

Image may be NSFW.
Clik here to view.
subhash
സൗഹൃദ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എവുത്തുകാരന്‍ സുഭാഷ് ചന്ദ്രന്. അദ്ദേത്തിന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് പുരസ്‌കാരം. 10,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളിയെന്ന നായര്‍ തറവാട്ടിലെ ഇളമുറക്കാരനായ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമായാണ് മനുഷ്യന് ഒരു ആമുഖം വികസിക്കുന്നത്. ജിതേന്ദ്രന്‍, അയാളുടെ അമ്മാവന്‍ ഗോവിന്ദന്‍ , ഗോവിന്ദന്റെ അച്ഛന്‍ നാറാപിള്ള അഥവാ നാരായണപിള്ള എന്നിവരിലൂടെ ആ ആഖ്യാനം കടന്നുപോകുന്നു. ജിതേന്ദ്രനു മുമ്പുള്ള തലമുറയില്‍ തുടങ്ങി അയാളുടെ ബാല്യ കൗമാര യൗവനങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചരിത്രം അതിന്റെ ശില്പചാതുരിയും ഭാഷാമികവും കൊണ്ടാണ് മലയാളത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായി ഈ നോവല്‍ മാറിയത്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സുഭഷ്ചന്ദ്രന്റെ ആദ്യ നോവലായ മനുഷ്യന് ഒരു ആമുഖത്തിന് ഇതിനോടകം 2011 ലെ ഓടക്കുഴല്‍ അവാര്‍ഡ് , 2011ലെ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ, 2015ലെ വയലാര്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

നവംബര്‍ 13ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ബത്തേരി അധ്യാപകഭവനില്‍ കവി കല്പറ്റ നാരായണന്‍ പുരസ്‌കാരം സമ്മാനിക്കും.

The post സൗഹൃദ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന് appeared first on DC Books.


Viewing all articles
Browse latest Browse all 929

Trending Articles