2021-ലെ ഓടക്കുഴൽ അവാർഡ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിന്. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജി ശങ്കരക്കുറുപ്പിന്റെ 44-ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടാം തീയ്യതി നടക്കുന്ന ചടങ്ങില്‍ ഡോക്ടര്‍ എം. ലീലാവതി അവാര്‍ഡ് സമര്‍പ്പിക്കും.
1968 മുതല്‍ നല്‍കിവരുന്ന ഈ അവാര്‍ഡ് രണ്ട് വര്‍ഷം നല്‍കാന്‍ കഴിഞ്ഞില്ല. മഹാകവി സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്.
ആരുടെയൊക്കെയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദര്‍വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ തകര്‍ത്തെറിയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാന്താള്‍ ഗോത്രത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിന്റെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെയും അവസ്ഥകള്‍ നോവലില്‍ എഴുത്തുകാരി ചിത്രീകരിക്കുന്നത്.
The post 2021-ലെ ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്റെ ‘ബുധിനി’ക്ക് first appeared on DC Books.