അസം കവിയും അക്കാദമിക്കുമായ നീല്‍മണി ഫൂക്കനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസ്സോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം. 2020-ലെ ജ്ഞാനപീഠപുരസ്‌കാരമാണ് നീല്‍മണി ഫൂക്കന് ലഭിച്ചത്. 2021-ലെ പുരസ്‌കാരമാണ് മോസോയ്ക്ക് ലഭിച്ചത്.
അസ്സം സാഹിത്യത്തിലെ സിംബോളിക് കവി എന്നറിയപ്പെടുന്ന നീല്‍മണി ഫൂക്കന് കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകളും, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സംഭവനകള്‍ക്ക് രാജ്യം പത്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്.
ഗോവയിലെ പ്രമുഖ കഥാകൃത്താണ് ദാമോദർ മോസോ. സൂദ്, കാർമെലിൻ, സുനാമി സിമോൺ, ഗാഥോൺ, സഗ്രാന്ന എന്നിവയാണ് മൗസോയുടെ പ്രധാന കൃതികൾ. കാർമെലിൻ നോവലിന് 1983ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. സുനാമി സിമോണിന് 2011ൽ വിശ്വ കൊങ്കണി സാഹിത്യ പുരസ്‌കാരവും ലഭിച്ചു. സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
The post നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം first appeared on DC Books.