Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

തുഞ്ചന്‍ സ്മാരക സമിതി ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചു

$
0
0

awardഎം.ടി.വാസുദേവന്‍ നായര്‍, എം ലീലാവതി, എം കെ സാനു, എം.പി. വീരേന്ദ്രകുമാര്‍ എന്നിവര്‍ക്ക് തുഞ്ചന്‍ സ്മരക സമിതി ഫെല്ലോഷിപ്പ് ലഭിച്ചു. ഇവരടക്കം വിവിധ മേഖലയില്‍ സമഗ്രസംഭാവന നല്‍കിയ 16 പ്രമുഖര്‍ക്കാണ് തുഞ്ചന്‍ സ്മരക സമിതി ഫെല്ലോഷിപ്പ് നല്‍കിയത്. 10,000 രൂപയും എഴുത്തച്ഛന്റെ ചിത്രം ആലേഖനംചെയ്ത മുദ്രയും ഫലകവുമാണ് ഫെല്ലോഷിപ്പായി നല്‍കുന്നത്. ഡോ.എം.ആര്‍. തമ്പാന്‍, ടി.ജി.ഹരികുമാര്‍, കല്ലറ ഗോപന്‍, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, എന്നിവരടങ്ങിയ സമിതിയാണ് ഫെല്ലോഷിപ്പ് നിര്‍ണയിച്ചത്.

സാഹിത്യമേഖലയ്ക്കും സിനിമയ്ക്കും സമഗ്രസംഭാവന നല്‍കിയതിനാണ് എം.ടി.വാസുദേവന്‍ നായര്‍ക്ക് ഫെല്ലോഷിപ്പ് ലഭിച്ചത്. സാഹിത്യത്തിനും നിരൂപണത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് എം ലീലാവതിയ്ക്കും, സാഹിത്യ വിര്‍മശനം, ദാര്‍ശനിക ചിന്ത എന്നീ മേഖലയ്ക്ക് നല്‍കിയ സംഭാവനമാനിച്ച് എം കെ സാനുവിനും, മാധ്യമപ്രവര്‍ത്തനരംഗത്തെ സംഭാവനയ്ക്കാണ്‌
എം.പി. വീരേന്ദ്രകുമാറിനും തുഞ്ചന്‍ സ്മരക സമിതി ഫെല്ലോഷിപ്പുകള്‍ ലഭിച്ചത്.

ഫെല്ലോഷിപ്പിന് അര്‍ഹരായവര്‍;  പി. പരമേശ്വരന്‍ (സാംസ്‌കാരിക ദര്‍ശനം), സി.രാധാകൃഷ്ണന്‍ (സാഹിത്യം, പാരിസ്ഥിതിക ജാഗ്രത), ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ ( ഭാഷാ ഗവേഷണം), എം.കെ. അര്‍ജ്ജുനന്‍ (സംഗീത സംവിധാനം), ഡോ. ഡി.ബാബുപോള്‍ (വൈജ്ഞാനിക സാഹിത്യം, പ്രഭാഷണം), പ്രൊഫ. ജി.എന്‍.പണിക്കര്‍ (സാഹിത്യം, സമൂഹ്യ വിമര്‍ശനം), കാനായി കുഞ്ഞുരാമന്‍ (ശില്‍പ്പകല), കെ.ജയകുമാര്‍ (ഗാനരചന), ഡോ.ടി.ജി. രാമചന്ദ്രന്‍ പിള്ള (കവിത), എം.എന്‍.കാരശ്ശേരി (ദാര്‍ശനികത), നെല്ലിയോട് വാസുദേവന്‍ നമ്ബൂതിരി (കഥകളി), പ്രൊഫ. കാട്ടൂര്‍ നാരായണ പിള്ള (ചിത്രകല)

The post തുഞ്ചന്‍ സ്മാരക സമിതി ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>